| Wednesday, 1st January 2020, 6:47 pm

പ്രതിഷേധ യോഗത്തിനിടെ തമിഴ്‌നാട്ടില്‍ ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രതിഷേധനിടെ ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്തു. പ്രഭാഷകനായ നെല്ലൈ കണ്ണനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തികൊണ്ടുള്ള പ്രതിഷേധത്തിലാണ് ബി.ജെ.പി നേതാക്കളായ എച്ച് രാജ, ലാ ഗണേഷന്‍, പൊന്‍ രാധാകൃഷ്ണന്‍, സി.പി രാധാകൃഷ്ണന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡിസംബര്‍ 29 ന് പൗരത്വഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട്ടില്‍ എസ്.ഡി.പി.ഐ സംഘടിപ്പിച്ച യോഗത്തില്‍ പ്രധാനമന്ത്രി മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അവസാനിപ്പിക്കാന്‍ നെല്ലൈ കണ്ണന്‍ ന്യൂനപക്ഷങ്ങളോട് ആവശ്യപ്പെട്ടുവെന്നും ഇദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

”പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അവസാനിപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ആരും അത് ചെയ്യുന്നില്ല,’ എന്നായിരുന്നു നെല്ലൈ കണ്ണന്റെ പ്രസ്താവന. ഇതിന് പിന്നാലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ രംഗത്തെത്തിയിരുന്നു. ഐ.പി.സി സെക്ഷന്‍ 504, 505, 505 (2) പ്രകാരം തമിഴ്നാട് പൊലീസ് നെല്ലൈ കണ്ണനെതിരെ കേസെടുത്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more