| Wednesday, 18th October 2017, 9:44 am

മുദ്രാ വായ്പ നല്‍കാമെന്നു പറഞ്ഞ് ജനരക്ഷായാത്രയിലേക്ക് ക്ഷണിച്ചു; ഭക്ഷണപ്പൊതി നല്‍കി മടക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുദ്രാ വായ്പാ പദ്ധതിയുടെ ചെക്ക് നല്‍കാമെന്ന് പറഞ്ഞ് നൂറുകണക്കിന് യുവതീയുവാക്കളെയും വീട്ടമ്മമാരെയും ബി.ജെ.പി നേതാക്കളും പൊതുമേഖലാ ബാങ്കുകളും പറ്റിച്ചു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തിലാണ് മുദ്രാ വായ്പാ മേള സംഘടിപ്പിച്ചത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയുടെ സമാപനത്തിന്റെ മറവിലായിരുന്നു വായ്പാ മേളയെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററിലായിരുന്നു വായ്പാ മേള സംഘടിപ്പിച്ചത്.


Also Read: ‘ദീപാവലിക്കൊപ്പം മുബാറക് പറയരുത്’ കനേഡിയന്‍ പ്രധാനമന്ത്രിയോട് ട്വീറ്റ് തിരുത്താനാവശ്യപ്പെട്ട് ഒരുകൂട്ടം ഇന്ത്യക്കാര്‍


എല്ലാവര്‍ക്കും വായ്പാ തുകയുടെ ചെക്ക് നല്‍കുമെന്ന് ബാങ്കുകള്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്വയംസംരഭകത്വ അപേക്ഷ നല്‍കിയവരോടെല്ലാം ടാഗോര്‍ തിയേറ്ററിലെത്താന്‍ പറഞ്ഞിരുന്നു. എന്നാല്‍ വേദിയില്‍ 23 പേര്‍ക്ക് മാത്രമാണ് മന്ത്രി ചെക്ക് നല്‍കിയത്.

ബാക്കിയുള്ളവര്‍ക്ക് ബാങ്കുകള്‍ തയ്യാറാക്കിയ പവലിയനില്‍ ചെക്ക് നല്‍കുമെന്നറിയിച്ചെങ്കിലും നാമമാത്രമായവര്‍ക്ക് മാത്രമെ നല്‍കിയൊള്ളൂ. ബാക്കിയുള്ളവരോട് ബാങ്കിലെത്താന്‍ പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ചെക്ക് വാങ്ങാമെന്നു കരുതി വന്നവര്‍ക്ക് ഭക്ഷണപ്പൊതി കൊടുത്ത് പറഞ്ഞയക്കുകയായിരുന്നു.


Also Read: ‘ഞാന്‍ മാത്രമല്ല, അവരെല്ലാവരും ഉണ്ട്’ ജി.എസ്.ടി പാളിയപ്പോള്‍ മോദി ഇന്‍ ഹരിഹര്‍ നഗറിലെ ഡയലോഗ് പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കുകയാണെന്ന് വി.ടി ബല്‍റാം


ബാങ്കുകള്‍ വായ്പ നല്‍കിയ സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെയടക്കം മേളയിലെത്തിച്ചു. ബാങ്കു ശാഖകളുടെ വാഹനത്തില്‍ എത്തിച്ചവരെ തിരിച്ചുകൊണ്ടാക്കാന്‍ വാഹനം ഏര്‍പ്പെടുത്തിയിരുന്നുമില്ല. ലഖ്‌നൗവിലും ബംഗലൂരുവിലും ഇത്തരം പരിപാടി സംഘടിപ്പിച്ചശേഷമാണ് തിരുവനന്തപുരത്ത് വായ്പമേള നടത്തിയതെന്ന് കേന്ദ്ര ധനമന്ത്രാലയത്തിലെ സാമ്പത്തിക ഡയറക്ടര്‍ അശോക് കുമാര്‍ സിംഗ് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more