| Tuesday, 27th November 2018, 7:37 pm

യതീഷ് ചന്ദ്രയുടെ ബൂട്ട് പൊന്തുന്നത് പോലെയായിരിക്കില്ല ആര്‍.എസ്.എസ്‌കാരന്റെ കാല് പൊന്തുന്നത്; പൊലീസിനെ അക്രമിക്കാന്‍ ആഹ്വാനം ചെയ്ത് ശോഭാ സുരേന്ദ്രന്‍ -വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട:യതീഷ് ചന്ദ്രയുള്‍പ്പടെയുള്ള പൊലീസുകാരേക്കാള്‍ ശക്തരായവരാണ് ആര്‍.എസ്.എസ്സുകാര്‍ എന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. പൊലീസുകാരെ ഭീഷണിപ്പെടുത്തി സംസാരിക്കുന്ന വീഡിയോ പുറത്ത്.

ആര്‍.എസ്.എസിന്റെ പരിശീലനം ലഭിച്ച വിഭാഗമാണ് നിയുക്ത. പൊലീസിനെ നേരിടാന്‍ നിയുക്തയെ രംഗത്തിറക്കും എന്നാണ് വീഡിയോയില്‍ ശോഭാ സുരേന്ദ്രന്‍ പറയുന്നത്.

Also Read:  എല്ലാ പാര്‍ട്ടികളുമായി സഖ്യത്തിനായി ശ്രമിച്ചു പ്രതികരിച്ചത് ബി.ജെ.പി മാത്രം: സഭയില്‍ ബി.ജെ.പി യോടൊപ്പമെന്ന് പി.സി.ജോര്‍ജ്

പൊലീസുകാരോട് നിങ്ങളുടെ ബൂട്ട് എത്ര ദൂരം പൊന്തുമെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു. ബൂട്ടില്ലാത്ത കാലുമായിട്ട് ഞങ്ങള്‍ ഒരു മുറപ്രയോഗം നടത്താന്‍ തീരുമാനിച്ചാല്‍ യതീഷ് ചന്ദ്രയുടെ ബൂട്ട് പൊന്തുന്നത് പോലെയായിരിക്കില്ല നിയുക്ത പഠിച്ചവന്റെ കാല് പൊന്തുന്നത് എന്നാണ് ഭീഷണിപ്പെടുത്തിയത്.

“യതീഷ് ചന്ദ്രയോട് അത് പോലെയുള്ള പോലീസുദ്യോഗസ്ഥന്മാരോടും ഞങ്ങള്‍ക്ക് പറയാനുള്ളത് നിങ്ങളുടെ ബൂട്ടിട്ട് നിങ്ങളുടെ കാല് എത്ര ദൂരം പൊന്തും. ഇവിടെ നില്‍ക്കുന്ന പൊലീസുകാരുടെ കൈയ്യില്‍ ലാത്തിയുണ്ട്. നിങ്ങളുടെ കൈയ്യിലെ ലാത്തിയേക്കാള്‍ നല്ല കാര്യങ്ങള്‍… ഞങ്ങളുടെ കൈയ്യിലുള്ള ദണ്ഡ്… ഞങ്ങള്‍ ഒന്നാന്തരം നിയുക്ത പഠിച്ച ആളുകളാണ് യതീഷ് ചന്ദ്ര ചവിട്ടാന്‍ വേണ്ടി ബൂട്ട് ഉയര്‍ത്തുന്നതിന് മുമ്പ് ബൂട്ടില്ലാത്ത കാലുമായിട്ട് ഞങ്ങള്‍ ഒരു മുറപ്രയോഗം നടത്താന്‍ തീരുമാനിച്ചാല്‍ അത് യതീഷ് ചന്ദ്രയുടെ ബൂട്ട് പൊന്തുന്നത് പോലെയായിരിക്കില്ല നിയുക്ത പഠിച്ചവന്റെ കാല് പൊന്തുന്നത്്.” – ശോഭാ സുരേന്ദ്രന്‍ പ്രസംഗത്തില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more