| Saturday, 27th March 2021, 2:39 pm

സുവേന്തു അധികാരിയുടെ സഹോദരനും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം നടന്നെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബി.ജെ.പി സ്ഥാനാര്‍ത്ഥി സുവേന്തു അധികാരിയുടെ സഹോദരന് നേരെ ആക്രമണം നടന്നതായി ബി.ജെ.പി.

ഈസ്റ്റ് മിഡ്‌നാപൂരില്‍ നിന്ന് സോമേന്തു അധികാരിയുടെ കാറിന് നേരെ ആക്രമണം നടന്നെന്നും ഡ്രൈവറെ മര്‍ദ്ദിച്ചെന്നുമാണ് ആരോപണം. തൃണമൂല്‍ കോണ്‍ഗ്രസ് ആണ് സംഭവത്തിന് പിന്നിലെന്നാണ് ബി.ജെ.പിയുടെ ആരോപണം.

നാല് ബി.ജെ.പി പ്രവര്‍ത്തകരെ അതിക്രൂരമായി മര്‍ദ്ദിച്ചെന്നും അവര്‍ ആശുപത്രിയിലാണെന്നും സോമേന്തു അധികാരി പറഞ്ഞു.

അതേസമയം, സാല്‍ബോണി നിയോജകമണ്ഡലത്തിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായ സുശാന്ത ഘോഷിനെ അജ്ഞാതരായ അക്രമികള്‍ മര്‍ദ്ദിച്ചിരുന്നു. ഘോഷിനെ ആക്രമിച്ചതിന് തൊട്ടുപിന്നാലെ സംഭവ സ്ഥലത്ത് നിന്ന് ആക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു.

ഇന്ന് രാവിലെയാണ് പശ്ചിമബംഗാളില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടമാണ് ആരംഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights :BJP Leader Suvendu Adhikari’s Brother Alleges Attack By Trinamool

We use cookies to give you the best possible experience. Learn more