| Wednesday, 19th September 2018, 9:32 am

'നാണമുണ്ടോ നിങ്ങള്‍ക്ക്'; ഇന്ധനവിലയെക്കുറിച്ച് ചോദിച്ചതിന് ബി.ജെ.പിക്കാര്‍ തല്ലിയ ഓട്ടോഡ്രൈവര്‍ക്ക് 'മധുരപലഹാരങ്ങളുമായി' എത്തിയ ബി.ജെ.പി അധ്യക്ഷക്ക് രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഇന്ധനവിലവര്‍ധനവിനെക്കുറിച്ച് ചോദ്യം ചോദിച്ചതിന് ബി.ജെ.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍ക്ക് മധുരപലഹാരങ്ങളുമായി തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷ തമിഴ്ഇസൈ സുന്ദരരാജനെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ.

സംഭവം നടന്ന ദിവസം മദ്യപിച്ചാണ് കതിര്‍ എത്തിയതെന്ന് പറഞ്ഞ തമിഴ് ഇസൈക്ക് ഇപ്പോള്‍ എന്താണ് മനംമാറ്റം ഉണ്ടായതെന്നും, നാണമുണ്ടോ നിങ്ങല്‍ക്ക് എന്നും സോഷ്യല്‍മീഡിയ ചോദിക്കുന്നു.

കഴിഞ്ഞ ദിവസമാണ് തമിഴ്ഇസൈ മാധ്യമങ്ങളെ കാണുന്നതിനിടെ ഉയരുന്ന ഇന്ധനവിലയെക്കുറിച്ച് ഓട്ടോ ഡ്രൈവറായ കതിര്‍ ചോദ്യവുമായി എത്തിയത്. ഉടനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തമിഴ്ഇസൈ നോക്കി നില്‍ക്കെയായിരുന്നു സംഭവം.

Also Read ഇതൊക്കെ പറയാന്‍ എന്തുരേഖയാണ് കൈവശമുള്ളതെന്ന് “പത്രാധിപര്‍” ഒന്നന്വേഷിക്കണം; സാലറി ചലഞ്ചിനെതിരെ “മനോരമ” വാര്‍ത്തകള്‍ എണ്ണിയെണ്ണി പറഞ്ഞ് തോമസ് ഐസക്കിന്റെ തുറന്ന കത്ത്

ഇത് വിവാദമായതോടെയാണ് “മധുരപലഹാരങ്ങളുമായി” തമിഴ്ഇസൈ കതിറിനെ കാണാന്‍ എത്തിയത്. സന്ദര്‍ശനത്തിന്റെ ഫോട്ടോ ട്വിറ്റര്‍ വഴി തമിഴ്ഇസൈ പങ്കുവെച്ചു. കതിരിന് മര്‍ദ്ദനമേറ്റിട്ടില്ലെന്നും തന്നെ ആരും ഉപദ്രവിച്ചില്ലെന്ന് കതിര്‍ തന്നെ പറഞ്ഞെന്നും. തെറ്റായ പ്രചരണങ്ങളില്‍ നിന്നും മാധ്യമസുഹൃത്തുക്കള്‍ പിന്മാറണമെന്നും തമിഴിസൈ ട്വിറ്റ് ചെയ്തു.

നേരത്തെ ഇന്ധനവില വര്‍ദ്ധനവില്‍ തന്റെ മനോ വിഷമം പ്രകടിപ്പിക്കുകയായിരുന്നെന്നും ഓട്ടോ ഡ്രൈവര്‍മാരാണ് വിലവര്‍ദ്ധനവ് ഏറ്റവും ബാധിച്ചവര്‍. എന്നാല്‍, അവര്‍ അത് തെറ്റായ തരത്തില്‍ എടുത്തുവെന്നും കതിര്‍ പറഞ്ഞിരുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more