തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാത്തതിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനും.
സംസ്ഥാനത്തെ പുതിയ മന്ത്രിസഭാ രൂപീകരണം വൈകിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എന്തുകൊണ്ടാണ് മന്ത്രിസഭ രൂപീകരണം വൈകുന്നതെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശോഭ സുരേന്ദ്രന്റെ വിമര്‍ശനം. ഗ്രൂപ്പ് സമവാക്യങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിനും, അധികാരം വീതം വയ്ക്കുന്നതിനുമല്ലാതെ ഈ കാലതാമസം എന്തിനായിരുന്നു എന്ന് ജനങ്ങളോട് വ്യക്തമാക്കേണ്ട ബാധ്യത പിണറായി വിജയനുണ്ടെന്നും ശോഭ പറഞ്ഞു.
നേരത്തെ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനും സത്യപ്രതിജ്ഞ വൈകുന്നതിനെതിരെ രംഗത്ത് എത്തിയിരുന്നു. മന്ത്രിസഭ രൂപീകരിച്ച് ഭരണ നിര്‍വ്വഹണം നടത്താന്‍ കഴിയാത്തത് ജനവഞ്ചനയാണെന്ന് കുമ്മനം ആരോപിച്ചിരുന്നു.
ഇതിനിടെ സത്യപ്രതിജ്ഞ വൈകുന്നത് ജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന ജന്മഭൂമി പത്രത്തിന്റെ വാര്‍ത്ത മുന്‍മന്ത്രി പി.കെ അബ്ദുറബ്ബ് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
ഈ മാസം 20നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ.
സംസ്ഥാനത്ത് കൊവിഡ് മഹാമാരിക്ക് പുറമേ കനത്ത മഴയും എത്തിയതോടെ സര്‍ക്കാര്‍ തലത്തിലുള്ള ആസൂത്രണത്തിനും ജനങ്ങളുമായിട്ടുള്ള ഇടപെടലിനും കാവല്‍ മന്ത്രിസഭ അപര്യാപ്തമാകുകയാണ്.
മത്സരിക്കാന്‍ സീറ്റ് പോലുമില്ലാതെ പോയ കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാര്‍ ഇനി ആരെ കാക്കുമെന്നാണ് നാം കരുതേണ്ടത്? അതുകൊണ്ട് കഴിയുന്നത്രയും വേഗം മന്ത്രിസഭ രൂപീകരിക്കുകയും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയും വേണം.
ഗ്രൂപ്പ് സമവാക്യങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിനും, അധികാരം വീതം വയ്ക്കുന്നതിനുമല്ലാതെ ഈ കാലതാമസം എന്തിനായിരുന്നു എന്ന് ജനങ്ങളോട് വ്യക്തമാക്കേണ്ട ബാധ്യതയും പിണറായി വിജയനുണ്ട്.
ഒരു പാന്‍ഡമിക്ക് എമര്‍ജന്‍സി നേരിടുന്ന സമൂഹം തങ്ങള്‍ ജനാധിപത്യപരമായി തിരഞ്ഞെടുത്ത സര്‍ക്കാരില്‍ നിന്ന് അത്രയെങ്കിലും നീതി അര്‍ഹിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക