ഭോപ്പാല്‍: മധ്യപ്രദേശില്‍ കഴിഞ്ഞ 15-16 വര്‍ഷത്തിനിടയ്ക്ക് 32 ബി.ജെ.പി എം.എല്‍.എമാര്‍ വാസ്തുവിന്റെ ദോഷത്താല്‍ മരിച്ചുവെന്ന് ബി.ജെ.പി നേതാവ് ഗോപാല്‍ ഭാര്‍ഗവ്. മധ്യപ്രദേശ് നിയമസഭ മന്ദിരത്തിന്റെ വാസ്തു തെറ്റാണെന്നും അതിനാലാണ് ഇത്രയും എം.എല്‍.എമാര്‍ മരിച്ചതെന്നാണ് ബി.ജെ.പി നേതാവ് പറഞ്ഞത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വാസ്തു, ശാസ്ത്രം പോലെ തന്നെയാണെന്നും ഇക്കാര്യം പരിശോധിക്കണമെന്നും ഗോപാല്‍ ഭാര്‍ഗവ് ആവശ്യപ്പെട്ടു. ഇതാദ്യമായല്ല ഗോപാല്‍ ഭാര്‍ഗവ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കമല്‍നാഥ് സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ മുട്ടയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച സമയത്തും സമാനമായ ആരോപണം ഗോപാല്‍ ഭാര്‍ഗവ് ഉയര്‍ത്തിയരുന്നു. മുട്ട കഴിക്കുന്നവരെല്ലാം നരഭോജികളാവുമെന്നായിരുന്നു അന്ന് പറഞ്ഞത്.
ദീപിക പദുക്കോണിനെതിരെയും ഗോപാല്‍ ഭാര്‍ഗവ് രംഗത്തെത്തിയിരുന്നു. മുംബൈയില്‍ നൃത്തം ചെയ്യാനായിരുന്നു ഗോപാല്‍ ഭാര്‍ഗവ് പറഞ്ഞത്. ദീപിക ജെ.എന്‍.യു സന്ദര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു പരാമര്‍ശം.