ന്യൂദല്‍ഹി: ജെ.എന്‍.യു ക്യാമ്പസില്‍ നേരിട്ടെത്തി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ബോളിവുഡ് നടി ദീപിക പദുകോണിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ്.
ബി.ജെ.പിയുടെ ദല്‍ഹി യൂണിറ്റ് പ്രതിനിധിയായ തജിന്ദര്‍ പാല്‍ സിംഗ് ബഗ്ഗ യാണ് ദീപിക പദുകോണിനെതിരെ രംഗത്തു വന്നിരിക്കുന്നത്. തുകടേ തുകടേ ഗ്യാങ്ങിനെ പിന്തുണച്ച ദീപിക പദുകോണിന്റെ സിനികകള്‍ ബഹിഷ്‌കരിക്കുക എന്നാണ് ബി.ജെ.പി നേതാവ് ആഹ്വാനം ചെയ്തിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേ സമയം ജെ.എന്‍.യു ക്യാമ്പസിലെത്തിയ ദീപിക പദുകോണിനെ അഭിനന്ദിച്ച് നിവധിപേരാണ് ഇതിനകം രംഗത്തെത്തിയിരിക്കുന്നത്.
സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ഐഘാഷും സ്വര ഭാസ്‌കറും ദീപികയ്ക്ക് അഭിനന്ദനം അറിയിച്ചിരുന്നു.
ഗുഡ് ഓണ്‍ യു ദീപിക’എന്നായിരുന്നു സ്വര ദീപിക പദുക്കോണിനെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തത്.
ദീപികയോടപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഐഷേ ഘോഷ് ഫേസ്ബുക്കില്‍ ദീപികക്ക് അഭിനന്ദനമറിയിച്ചത്. നിങ്ങളെക്കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു എന്ന കുറിപ്പോടൊപ്പമാണ് ഫേസ്ബുക്ക് പോസ്റ്റ്. അനീതിക്കെതിരെയും ശബ്ദമുയര്‍ത്തണമെന്നും പോസ്റ്റില്‍ പറയുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വൈകീട്ട് ഏഴരയോടെയാണ് ദീപിക ജെ.എന്‍.യുവില്‍ എത്തിയത്. പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ഥി നേതാക്കളില്‍ ചിലരോട് സംസാരിച്ച ശേഷം മടങ്ങുകയായിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ സ്ററുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, മുന്‍ വിദ്യാര്‍ഥി നേതാവായ കനയ്യ കുമാര്‍ തുടങ്ങിയവര്‍ ക്യാമ്പസില്‍ ഉണ്ടായിരുന്നു.