'22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക്, അഞ്ച് പേര്‍ ഉടന്‍', കര്‍ണാടകയില്‍ ബി.ജെ.പി നേതാവ് അവകാശപ്പെടുന്നു, കോണ്‍ഗ്രസ് പ്രതികരണം ഇങ്ങനെ
national news
'22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക്, അഞ്ച് പേര്‍ ഉടന്‍', കര്‍ണാടകയില്‍ ബി.ജെ.പി നേതാവ് അവകാശപ്പെടുന്നു, കോണ്‍ഗ്രസ് പ്രതികരണം ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th May 2020, 9:06 pm

ബെംഗളൂരു: കര്‍ണാടകയിലെ 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തന്നെ ബന്ധപ്പെടുന്നുണ്ടെന്നും ഹൈക്കമാന്‍ഡ് അനുവദിച്ചാല്‍ ആദ്യ ഘട്ടമെന്ന നിലയ്ക്ക് അഞ്ച് എം.എല്‍.എമാരെ ഒരാഴ്ചക്കകം ബി.ജെ.പിയില്‍ എത്തിക്കുമെന്ന് ബി.ജെ.പി നേതാവും ജലവിഭവ വകുപ്പ് മന്ത്രിയുമായ രമേഷ് ജര്‍ക്കിഹോളി.

‘ബി.ജെ.പി ഹൈക്കമാന്‍ഡ് അനുവദിച്ചാല്‍ അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാരെ പെട്ടെന്ന് തന്നെ കൊണ്ടുവരാം. 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ എന്നെ ബന്ധപ്പെടുന്നുണ്ട്. ആദ്യ ഘട്ടം എന്ന നിലയ്ക്ക് ഒരാഴ്ചക്കകം അഞ്ച് പേരെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെപ്പിക്കാം’, രമേഷ് ജര്‍ക്കിഹോളി ചാമരാജ് നഗറില്‍ പറഞ്ഞു.

ഒരു വിഭാഗം ബി.ജെ.പി എം.എല്‍.എമാര്‍ മുന്‍ എം.പി രമേഷ് കട്ടീലിന്റെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് ജര്‍ക്കിഹോളിയുടെ പ്രതികരണം. സര്‍ക്കാരിന് അടുത്ത മൂന്ന് വര്‍ഷത്തേക്ക് മാത്രമല്ല അത് കഴിഞ്ഞുള്ള അഞ്ച് വര്‍ഷത്തേക്ക് പോലും ഭീഷണിയില്ലെന്നും ജര്‍ക്കിഹോളി പറഞ്ഞു.

ജര്‍ക്കിഹോളിയുടെ പ്രസ്താവനയോട് കോണ്‍ഗ്രസ് പ്രതികരിച്ചു. ജര്‍ക്കിഹോളിയ്ക്ക് ബി.ജെ.പിയില്‍ കാര്യങ്ങള്‍ അത്ര സുഖത്തിലല്ല എന്ന് വ്യക്തമാക്കുന്നതാണ് പ്രസ്താവനയെന്നാണ് കോണ്‍ഗ്രസ് പ്രതികരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക