| Friday, 22nd June 2018, 2:41 pm

രാഹുല്‍ ഗാന്ധിയെ മന്ദബുദ്ധിയെന്ന് വിളിച്ച് അധിക്ഷേപിച്ച് ബി.ജെ.പി എം.പി സരോജ് പാണ്ഡെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പുര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മന്ദബുദ്ധിയെന്ന് ബി.ജെ.പി ചണ്ഡീഗഡ് എം.പി സരോജ് പാണ്ഡെ. രാഹുല്‍ ഗാന്ധി പല കാര്യങ്ങളും പഠിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പക്ഷേ, അതിന് പ്രായം അദ്ദേഹത്തെ അനുവദിക്കുന്നില്ലെന്നും പാണ്ഡെ പരിഹസിച്ചു.

40 വയസിന് ശേഷവും പഠിക്കാന്‍ കഴിയാത്ത വ്യക്തിയെ വിദ്യാര്‍ഥി എന്ന് വിളിക്കാന്‍ കഴിയില്ല. ഇത്തരക്കാരെ മന്ദബുദ്ധി എന്നാണ് വിളിക്കേണ്ടത്.”” എന്നായിരുന്നു എം.പിയുടെ പ്രസ്താവന.


Also Read കഴിഞ്ഞ കുറേ വര്‍ഷമായി സ്വന്തം പിതാവില്‍ നിന്നും ലൈംഗിക പീഡനം നേരിടുകയാണ്; ഡോക്ടര്‍ക്കുമുന്‍പില്‍ തുറന്നുപറച്ചിലുമായി 17 കാരി


“” രാഹുല്‍ പറയുന്ന ഓരോ കാര്യങ്ങളും അത്ഭുതപ്പെടുത്തുന്നതാണ്. രാഹുല്‍ ഗാന്ധി പല കാര്യങ്ങളും പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, അതിന് ഒരു പ്രായമുണ്ട്. 40 വയസിന് ശേഷവും പഠിക്കാന്‍ കഴിയാത്ത വ്യക്തിയെ വിദ്യാര്‍ഥി എന്ന് വിളിക്കാന്‍ കഴിയില്ല. ഇത്തരക്കാരെ മന്ദബുദ്ധി എന്നാണ് വിളിക്കേണ്ടത്.”” എന്നായിരുന്നു എം.പിയുടെ പ്രസ്താവന.

മുമ്പ് പല തവണയും ഇവര്‍ രാഹുലിനെ ആക്ഷേപിക്കുന്ന പ്രസ്താവനകള്‍ നടത്തി പാണ്ഡെ വിവാദത്തിലായിട്ടുണ്ട്.

കൊക്കോകൊള കമ്പനി ഉടമ മുന്‍പ് നാരങ്ങവെള്ളം വിറ്റ് നടന്ന ആളായിരുന്നെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനക്ക് മറുപടിയായിട്ടായിരുന്നു സരോജ് പാണ്ഡെയുടെ പ്രസ്താവന. മാത്രമല്ല ഗ്ലോബല്‍ ഫാസ്റ്റ് ഫുഡ് ചെയിന്‍ മെക്‌ഡൊണാള്‍ഡിന് മുന്‍പ് തട്ടുകട കച്ചവടമായിരുന്നെന്നും രാഹുല്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി രംഗത്തെത്തിയത്. നേരത്തെ കേരളത്തിലെ ആര്‍.എസ്.എസുകാര്‍ക്കു നേരെ സി.പി.ഐ.എമ്മുകാര്‍ കണ്ണുരുട്ടിയാല്‍ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന സരോജ് പാണ്ഡെയുടെ പ്രസ്താവന വിവാദമായിരുന്നു.

ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമത്തിന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ മുതിര്‍ന്നാല്‍ അവരുടെ വീട്ടില്‍ കയറി കണ്ണ് ചൂഴ്ന്നെടുക്കുമെന്നായിരുന്നു പാണ്ഡെയുടെ ഭീഷണി.

Latest Stories

We use cookies to give you the best possible experience. Learn more