അമ്പലപ്പുഴ: മന്ത്രി ജി.സുധാകരന്റെ പേരില്‍ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എല്‍.പി ജയചന്ദ്രന്‍ കളര്‍കോട് മഹാദേവ ക്ഷേത്രത്തില്‍ മൃത്യുഞ്ജയ ഹോമം നടത്തി.
സുധാകരന്റെ ജന്മനക്ഷത്രമായ ചതയം നാളിലാണ് നൂറ് രൂപ ശീട്ടാക്കി വഴിപാട് നടത്തിയത്. വഴിപാടിന്റെ പ്രസാദവും ജയചന്ദ്രന്‍ ക്ഷേത്രത്തില്‍ നിന്ന് വാങ്ങി.
കമ്മ്യൂണിസ്റ്റ് പൊളിറ്റിക്കല്‍ ക്രിമിനല്‍സിന്റെ ക്രൂരമായ പ്രവര്‍ത്തികളില്‍ നിന്ന് ജി.സുധാകരനെ രക്ഷിക്കുന്നതിന് വേണ്ടിയാണ് താന്‍ വഴിപാട് നടത്തിയതെന്ന് ജയചന്ദ്രന്‍ പറഞ്ഞു.
2016ല്‍ ജി.സുധാകരനെതിരെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന ആളാണ് ജയചന്ദ്രന്‍.
നേരത്തേ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് വേണ്ടിയും ജയചന്ദ്രന്‍ 2009ല്‍ ഇതേ ക്ഷേത്രത്തില്‍ തന്നെ മൃത്യുഞ്ജയ ഹോമം നടത്തിയിരുന്നു. പൊളിറ്റ്ബ്യൂറോയില്‍ നിന്ന് അച്യുതാനന്ദനെ ഒഴിവാക്കിയ അവസരത്തിലായിരുന്നു അന്നത്തെ വഴിപാട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക