ലക്നൗ: ബി.ജെ.പി അധികാരത്തിലെത്തിയാല്‍ മുസ്ലിം ഭൂരിപക്ഷ മേഖലയായ മൂന്ന് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമെന്ന് യു.പിയിലെ ബി.ജെ.പി എം.എല്‍.എ സുരേഷ് റാണ. കരൈന, ഡിയോബന്ദ്, മൊറാദാബാദ് എന്നീ മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമെന്നാണ് എം.എല്‍.എ വാഗ്ദാനം നല്‍കിയത്.
ജാതി, മതം എന്നിവയെ വോട്ടിനുവേണ്ടി ഉപയോഗിക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശവുമായി യു.പിയിലെ ബി.ജെ.പി നേതാവ് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
Read more : അര്‍ണാബ് ഗോസ്വാമി മാനോ മാരീചനോ ?
ശ്യാംലി ജില്ലയിലെ താന ഭവനിലെ ബി.ജെ.പി ബൂത്ത് സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസാഫിര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് റാണയ്ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
“ഞാന്‍ അധികാരത്തിലെത്തിയാല്‍ കരൈനയിലും ഡിയോബന്ദിലും മൊറാദാബാദിലും കര്‍ഫ്യൂ പ്രഖ്യാപിക്കും സുഹൃത്തുക്കളേ” എന്നായിരുന്നു റാണയുടെ വാഗ്ദാനം.
നേരത്തെ മതത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചോദിക്കരുതെന്നു സുപ്രീം കോടതി വിധിയുണ്ടായിരുന്നു. കോടതി വിധിയെ ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ രാജ്‌നാഥ് സിംഗ് അനൂലിച്ച് സംസാരിച്ചതിന്റെ പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ബി.ജെ.പി നേതാക്കള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. ഏറ്റവും ഒടുവിലായാണ് യു.പിയിലെ ബി.ജെ.പിയുടെ വൈസ് പ്രസിഡന്റ് കൂടിയായ റാണയും മതത്തിന്റെ പേരില്‍ വോട്ടിനായി രംഗത്തെത്തിയിരിക്കുന്നത്.