തെരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രത്തില്‍ തട്ടിപ്പ് നടത്താനാവുമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറിയും ബംഗാളില്‍ നിന്നുമുള്ള മുതിര്‍ന്ന നേതാവായ രാഹുല്‍ സിന്‍ഹ. പശ്ചിമ ബംഗാളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇങ്ങനെയാണ് വിജയിച്ചതെന്ന് സംശയിക്കുന്നതായും ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷണനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വമ്പന്‍ വിജയം നേടിയിരുന്നു. ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നില്ല. കൈവശം ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടമാവുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വോട്ടിംഗ് യന്ത്രത്തില്‍ തട്ടിപ്പ് നടന്നു എന്നാരോപണം ബി.ജെ.പി ഉയര്‍ത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തെരഞ്ഞെടുപ്പ് കമ്മീഷന്റെ മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും നടത്തിപ്പ് സംസ്ഥാന സര്‍ക്കാരാണ്. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് വേണ്ടി തൃണമൂല്‍ കോണ്‍ഗ്രസ് എന്തും ചെയ്യുമെന്ന രാഹുല്‍ സിന്‍ഹ പറഞ്ഞു.