ഔറംഗാബാദ്: ബി.ജെ.പി നേതാവ് പങ്കജ മുണ്ഡേ അടക്കം 50 ഓളം ബി.ജെ.പി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ സവര്‍ഗാവില്‍ കൊവിഡ് നിരോധന ഉത്തരവുകള്‍ ലംഘിച്ച് റാലി നടത്തിയതിനാണ് കേസെടുത്തത്.
പങ്കജ മുണ്ഡെ, രാജ്യസഭാ എം.പി ഡോ. ഭഗവത് കാരാദ്, എം.എല്‍.എമാരായ മോണിക്ക രാജാലെ, മെഗ്‌നാന ബോര്‍ഡിക്കര്‍ എന്നിവര്‍ക്കെതിരെയാണ് അമല്‍നര്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഒക്ടോബര്‍ 25 ന് സവര്‍ഗാവിലെ ഭഗവാന്‍ ഭക്തി ഗാഡിലെത്തിയ മുണ്ഡെ അവിടെ നിന്ന് ഒരു ഓണ്‍ലൈന്‍ ദസറ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. നിരവധി പേരായിരുന്നു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
‘അഞ്ച് പേര്‍ക്ക് മാത്രമേ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. കൊവിഡ് പശ്ചാത്തലത്തില്‍ ജില്ലയില്‍ നിരോധന ഉത്തരവുകള്‍ നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ ആ നിയമങ്ങള്‍ ഇവര്‍ ലംഘിച്ചു. അതിനാലാണ് 188 വകുപ്പ് പ്രകാരവും ദുരന്തനിവാരണ വകുപ്പുകള്‍ പ്രകാരവും കുറ്റം ചുമത്തിയത്’, പൊലീസ് പറഞ്ഞു.
എന്നാല്‍ ആവശ്യമായ അനുമതി വാങ്ങിയ ശേഷമാണ് ഞാന്‍ ഭഗവാന്‍ ഭാട്ടി ഗാഡിലേക്ക് പോയതെന്നും എന്നാല്‍ ഇപ്പോള്‍ പൊലീസ് എഫ്.ഐ.ആര്‍ ചുമത്തിയിരിക്കുകയാണെന്നുമാണ് പങ്കജ മുണ്ഡെ പ്രതികരിച്ചത്. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം കേസെടുക്കുന്ന പൊലീസ് നടപടിയുടെ തുടര്‍ച്ചയാണ് തനിക്കെതിരായ കേസെന്നും മുണ്ഡെ പ്രതികരിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക