|

ബിജെപി നേതാവ് പി.പി. മുകുന്ദൻ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്
തിരുവനന്തപുരം: ബി.ജെ.പി മുൻ സംഘടനാ ജനറൽ സെക്രട്ടറിയും സംഘപരിവാർ നേതാവുമായ പി.പി. മുകുന്ദൻ (77) അന്തരിച്ചു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1988 മുതൽ 95 വരെ ജന്മഭൂമിയുടെ മാനേജിങ് ഡയറക്ടറുമായിരുന്നു. ദീർഘകാലം ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു അദ്ദേഹം. 2006 മുതൽ 10 വർഷം പാർട്ടിയിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം 2016ലായിരുന്നു തിരിച്ചെത്തിയത്. ആര്‍.എസ്.എസിൽ നിന്നും ബി.ജെ.പിയിലേക്ക് നിയോഗിക്കപ്പെട്ട അദ്ദേഹം ദീര്‍ഘകാലം  കേരളത്തില്‍ ബി.ജെ.പിയുടെ സംഘടന ജനറല്‍ സെക്രട്ടറിയായി പ്രവർത്തിച്ചു.

Content Highlight: BJP leader P.P. Mukundhan passed away

Video Stories