Kerala
കേരളം മിനി പാകിസ്ഥാന്‍;കാമ്പസുകള്‍ തീവ്രവാദത്തിന്റെ സ്ലീപിങ് സെല്ലുകള്‍:കേരളത്തെ അധിക്ഷേപിച്ച് പി.കെ കൃഷ്ണദാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 07, 11:26 am
Tuesday, 7th May 2019, 4:56 pm

കോഴിക്കോട്: കേരളത്തിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. കേരളം മിനി പാകിസ്താനാണെന്നെന്നും കേരളത്തിലെ വിവിധ കാമ്പസുകള്‍ തീവ്രവാദത്തിന്റെ സ്ലീപിങ് സെല്ലുകളാണെന്നും കൃഷ്ണദാസ് പറഞ്ഞു.

ഭീകരവാദത്തോട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉദാര സമീപനമാണ് സ്വീകരിക്കുന്നതെന്നും ജിഹാദി സംഘടനയാണ് ലീഗെന്ന സംശയം ബി.ജെ.പിക്കുണ്ടെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. എസ്.ഡി.പി.ഐയുമായുള്ള ചര്‍ച്ച ചൂണ്ടിക്കാട്ടിയാണ് ലീഗ് ജീഹാദി സംഘടനയെന്ന് കൃഷ്ദാസ് ആരോപിച്ചത്.

ബി.ജെ.പിയുടെ ദേശീയ കാര്യാലയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കൃഷ്ണദാസിന്റെ പ്രതികരണം.

ആഗോളഭീകരതയുടെ കലാശാലയാണ് കേരളമെന്നും കേരളത്തിലെ മാറിമാറി വന്ന സര്‍ക്കാറുകള്‍ ഭീകരവാദിത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.