| Sunday, 1st July 2018, 6:25 pm

മാന്‍ഡ്‌സൗര്‍ പീഡനക്കേസ് പ്രതിയുടെ തലവെട്ടുന്നവര്‍ക്ക് അഞ്ച് ലക്ഷം നല്‍കാമെന്ന് ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മാന്‍ഡ്‌സൗര്‍ പീഡനക്കേസ് പ്രതിയുടെ തലവെട്ടി കൊണ്ടുവരുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബി.ജെ.പി നേതാവ്. മധ്യപ്രദേശിലെ ബി.ജെ.പി നേതാവായ സഞ്ജീവ് മിശ്രയാണ് പാരിതോഷികം പ്രഖ്യാപിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.


ALSO READ: ദിലീപിന്റെ തിരിച്ച് വരവ് മാസങ്ങള്‍ക്ക് മുമ്പുള്ള അജണ്ട; രേഖകള്‍ പുറത്ത് വിട്ടു


കഴിഞ്ഞ ജൂണ്‍ 28ന് മാന്‍ഡ്‌സൗറില്‍ നിന്നും 8 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു സഞ്ജീവ് മിശ്ര.

കോടതി പ്രതിക്ക് വധശിക്ഷ നല്‍കിയില്ലെങ്കിലും, പ്രതിയുടെ തല എടുക്കുന്നവര്‍ക്ക് താന്‍ അഞ്ച് ലക്ഷം രൂപ നല്‍കുമെന്നായിരുന്നു നേതാവിന്റെ പ്രസ്താവന. “”ഞങ്ങള്‍ പ്രതിക്ക് വധശിക്ഷ നല്‍കണം എന്ന് ആവശ്യപ്പെടുന്നു, അധികാരികള്‍ക്ക് ഇത് ചെയ്യാന്‍ പറ്റില്ലെങ്കില്‍ അത് ചെയ്യുന്നവര്‍ക്ക് ഞങ്ങള്‍ അഞ്ച് ലക്ഷം രൂപ നല്‍കും”” സഞ്ജീവ് മിശ്ര പറഞ്ഞു.


ALSO READ: “രാഹുല്‍ ഗാന്ധീ, നിങ്ങളുടെ വിശാലസഖ്യത്തില്‍ വിജയ് മല്ല്യയും പങ്കാളിയാണോ?”: ട്വിറ്റര്‍ വിഷയത്തില്‍ ബി.ജെ.പി


സംഭവത്തെ നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് അപലപിച്ചിരുന്നു. പ്രതിക്ക് വധശിക്ഷ നല്‍കണം എന്നും മുഖ്യമന്ത്രി പറഞ്ഞു. പെണ്‍കുട്ടിയുടെ അച്ഛനും ഇതേ ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാളുടെ അമ്മ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. മകന്‍ നിരപരാധിയാണെന്നും, സി.ബി.ഐ അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കടുത്ത ശിക്ഷ തന്നെ നല്‍കാം എന്നുമാണ് പ്രതിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത്.


ALSO READ: നിപ പോരാളികളെ ആദരിച്ചു; കോഴിക്കോടും മലപ്പുറവും നിപ രഹിത ജില്ല


ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി ഇപ്പോള്‍ മധ്യപ്രദേശിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

We use cookies to give you the best possible experience. Learn more