കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തലയെടുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് യുവമോര്‍ച്ച നേതാവ് യോഗേഷ് വാര്‍ഷ്ണി. ബിര്‍ഹാം ജില്ലയില്‍ നടത്തിയ റാലിയെ അടിച്ചമര്‍ത്താന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതിനെ തുടര്‍ന്നാണ് യുവമോര്‍ച്ച നേതാവിന്റെ വിവാദ പ്രസ്താവന.
” മമത ബാനര്‍ജിയുടെ തലയറുത്ത് കൊണ്ടു വരുന്നവര്‍ക്ക് 11 ലക്ഷം രൂപ സമ്മാനമായി നല്‍കും. സരസ്വതി പൂജ അനുവദിക്കാത്തവരാണവര്‍. രാം നവമിയേയും ഹനുമാന്‍ ജയന്തിയേയും അവര്‍ പിന്തുണയ്ക്കുന്നില്ല. ജനങ്ങള്‍ക്കെതിരെ ലാത്തി ചാര്‍ജ് നടത്തുന്നു.” യോഗേഷ് പറയുന്നു.
മമത ഇഫ്താര്‍ പാര്‍ട്ടികള്‍ നടത്തുകയും എപ്പോഴും മുസ് ലിമുകളെ പിന്തുണയ്ക്കുകയാണെന്നും യോഗേഷ് പറഞ്ഞു. ബിര്‍ഹാം ജില്ലയില്‍ ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെ നടന്ന റാലിയ്‌ക്കെതിരെയായിരുന്നു പൊലീസ് ലാത്തി ചാര്‍ജ് നടത്തിയത്.
സുരി മേഖലയില്‍ റാലി നടത്താനോ യോഗം ചേരാനോ അനുവദിക്കില്ലെന്നു റാലി നടത്തിയവരെ പൊലീസ് അറിയിച്ചിട്ടും റാലിയുമായി മുന്നോട്ട് എത്തിയതോടെ പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയായിരുന്നു.
യുവമോര്‍ച്ച നേതാവിന്റെ പ്രസ്താവന വന്‍ വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.