| Monday, 9th April 2018, 3:35 pm

'രാവിലെ ഹോട്ടലില്‍കയറി വയറുനിറയ്ക്കും; എന്നിട്ട് നിരാഹാരസമരം നടത്തും': കോണ്‍ഗ്രസ്സിന്റെ നിരാഹാരസമരത്തിനെതിരെ ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ ദളിതര്‍ക്കു നേരേയുള്ള ആക്രമത്തില്‍ പ്രതിഷേധിച്ച് നിരാഹാരം നടത്തുന്ന കോണ്‍ഗ്രസ്സ് എം.എല്‍.എ മാര്‍ക്കു നേരേ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ്. നിരാഹാരത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ് കോണ്‍ഗ്രസ്സ് എന്നാണ് ബി.ജെ.പി നേതാവായ ഹരീഷ് ഖുറാന പറഞ്ഞത്.

ദല്‍ഹിയില്‍ നടക്കുന്ന ദളിത് പ്രതിഷേധത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നിരാഹാരമിരിക്കയാണ്. എന്നാല്‍ നേതാക്കള്‍ നിരാഹാരമിരിക്കുന്നത് ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഹരീഷ് പങ്കുവച്ചിരിക്കുന്നത്.

നിരാഹാരത്തിനു മുമ്പ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഹോട്ടലിലിരുന്ന ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഹരീഷ് പുറത്തുവിട്ടത്. കോണ്‍ഗ്രസ്സ് നേതാക്കളായ അജയ് മാക്കന്‍ ഉള്‍പ്പടെയുള്ളവരാണ് ചിത്രത്തിലുള്ളത്.


ALSO READ: ദല്‍ഹി ഷൂ ഫാക്ടറിയില്‍ വന്‍തീപിടിത്തം; നാല് പേര്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്


ഇത്ര കഷ്ടപ്പെട്ട് ജനങ്ങളെ പറ്റിക്കാന്‍ നിരാഹാര സമരം നടത്തേണ്ട കാര്യമില്ല. നിരാഹാരം പ്രഖ്യാപിച്ചതിന് തൊട്ടുമുമ്പാണ് നേതാക്കളുടെ ഈ പ്രവര്‍ത്തിയെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more