| Thursday, 4th April 2019, 7:44 pm

ആദ്യം രാജ്യം, പിന്നെ പാര്‍ട്ടി, അതിനു ശേഷം മാത്രമാണ് വ്യക്തി; സീറ്റ് നിഷേധത്തിന് ശേഷം ആദ്യ പ്രതികരണവുമായി അദ്വാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് ബി.ജെ.പി സീറ്റ് നിഷേധിച്ചതിന് ശേഷം ആദ്യ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി. രാഷ്ട്രീയമായി വിയോജിക്കുന്നവരെ ശത്രുക്കളായി ബി.ജെ.പി കാണാറില്ലെന്നും ദേശീയതയിലും വ്യത്യസ്ത അഭിപ്രായമുള്ളവരെയും ശത്രുക്കളായി കാണാറില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈവിധ്യങ്ങളെ ബഹുമാനിക്കുന്നതാണ് ജനാധിപത്യത്തിന്റെ അന്ത: സത്തയെന്നും ആദ്യം രാജ്യം പിന്നെ പാര്‍ട്ടി അതിനുശേഷം മാത്രമാണ് വ്യക്തിയെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പിയുടെ സ്ഥാപക ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Also Read  പത്തു ദിവസത്തിനുള്ളില്‍ രാജ്യത്തെ ജനങ്ങള്‍ കനയ്യയ്ക്ക് നല്‍കിയത് 65 ലക്ഷത്തിലധികം രൂപ; കനയ്യ കുമാറിന്റെ ക്രൗഡ് ഫണ്ടിങ്ങ് വന്‍ വിജയത്തിലേക്ക്

നേരത്തെ എല്‍.കെ അദ്വാനിക്ക് സീറ്റ് നല്‍കാത്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയരുന്നു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയായിരുന്നു വിമര്‍ശനവുമായി രംഗത്തെത്തിയത്.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് അദ്വാനി മത്സരിച്ചിരുന്ന ഗാന്ധിനഗറില്‍ നിന്ന് ജനവിധി തേടുന്നത്. 2014ല്‍ നാല് ലക്ഷം വോട്ടുകള്‍ക്കാണ് എല്‍.കെ അദ്വാനി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.
DoolNews video

We use cookies to give you the best possible experience. Learn more