India
ഖുശ്ബു സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; കാറിലേക്ക് ട്രക്ക് ഇടിച്ചു കയറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 18, 05:25 am
Wednesday, 18th November 2020, 10:55 am

ചെന്നൈ: ബി.ജെ.പി നേതാവ് ഖുശ്ബുവിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. തമിഴ്‌നാട്ടിലെ മേല്‍മറവത്തൂര്‍ ടൗണിന് സമീപമായിരുന്നു അപകടം. ഖുശ്ബുവിന്റെ കാറിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.

ഖുശ്ബുവിന് കാര്യമായ പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അപകട വിവരം ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

നേരായ ദിശയില്‍പോകുകയായിരുന്ന തന്റെ വാഹനത്തിലേക്ക് കണ്ടെയ്‌നര്‍ ലോറി വന്നിടിക്കുകയായിരുന്നെന്ന് ഖുശ്ബു ട്വീറ്റില്‍ പറഞ്ഞു. ലോറിയുടെ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തുവരുന്നതായും ഖുശ്ബു അറിയിച്ചു.

തമിഴ്‌നാട്ടില്‍ ബി.ജെ.പി സംഘടിപ്പിക്കുന്ന വേല്‍യാത്രയില്‍ പങ്കെടുക്കനായി കൂടല്ലൂരിലേക്ക് പോകവേയായിരുന്നു അപകടം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: BJP leader Khushbu Sundar meets with accident in Tamil Nadu as truck rams into her car