തിരുവനന്തപുരം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കുറ്റവാളികള്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന ആരോപണവുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണവുമായി സുരേന്ദ്രന്‍ രംഗത്ത് വന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുമായി കൂടിക്കാഴ്ച നടത്തിയെന്ന് മാധ്യമവാര്‍ത്തകളോടുള്ള പ്രതികരണക്കുറിപ്പായിട്ടാണ് കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ALSO READ: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം; മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റു
സി.പി.ഐ.എമ്മിനേയും പിണറായി വിജയനേയും അടുത്തറിയുന്നവര്‍ക്ക് ഇതൊരു വാര്‍ത്തയേ അല്ലെന്നും, നിയമപരമായി ലഭിക്കേണ്ടതിലും എത്രയോ അധികം പരോള്‍ ടി.പി വധക്കേസ് പ്രതികള്‍ക്ക് ഇതിനോടകം കിട്ടിക്കഴിഞ്ഞുവെന്നും കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തുന്നുണ്ട്.
ഇവര്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ അദ്ധ്യക്ഷത വഹിച്ചെന്നും, വിനോദയാത്ര നടത്തിയെന്നും, ആര്‍ഭാട വിവാഹങ്ങളില്‍ പങ്കെടുത്തുവെന്നും, സുഖചികിത്സ നടത്തിയെന്നും പോസ്റ്റില്‍ ആരോപിക്കുന്ന സുരേന്ദ്രന്‍ ഇനി ഇവര്‍ അകത്തിരിക്കുന്നതിലും പുറത്തിരിക്കുന്നതും തമ്മില്‍ എന്താണ് വ്യത്യാസമെന്നും പോസ്റ്റിലൂടെ ചോദിക്കുന്നു.
ALSO READ: വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന് പിന്തുണയുമായി നൂറില്‍പ്പരം ദേശീയ വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇവര്‍ക്ക് പെണ്ണും പിള്ളയുടെ കൂടെ കിടക്കാന്‍ കഴിയുന്നില്ലാ എന്നേ ഉള്ളു, ഫോണ്‍ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം, കള്ള് കുടിക്കാം, പുറമേ നിന്ന് ഭക്ഷണം കഴിക്കാം, ഇന്റര്‍നെറ്റ് ഉപയോഗിക്കാം, പാര്‍ട്ടി മീറ്റിംഗ് കൂടാം. സുരേന്ദ്രന്‍ പോസ്റ്റിലൂടെ ആരോപിക്കുന്നു.
ടി.പിയെക്കൊല്ലാന്‍ ക്വൊട്ടേഷന്‍ കൊടുത്തത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം എന്ന് പറഞ്ഞാണ് സുരേന്ദ്രന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇന്ന് സി.പി.ഐ.എം പ്രവര്‍ത്ത്കര്‍ക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിരുന്നു. എന്നാല്‍ ആ വിഷയം സുരേന്ദ്രന്‍ പ്രതിപാദിച്ചിട്ടില്ല.
പോസ്റ്റിന്റെ പൂർണ്ണരൂപം