| Friday, 20th October 2017, 5:53 pm

ഇരുപത് വര്‍ഷത്തിനിടെ തമിഴ്‌നാട്ടില്‍ ക്ഷേത്രങ്ങളെക്കാള്‍ പള്ളികളും മോസ്‌കുകളുമാണ് നിര്‍മ്മിച്ചത് പിന്നെ എങ്ങിനെയാണ് ക്ഷേത്രങ്ങള്‍ക്ക് പകരം ആശുപത്രി കെട്ടാന്‍ പറഞ്ഞത്; വിജയ്‌യുടെ മെരസലിനെതിരെ വിമര്‍ശനം കടുപ്പിച്ച് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ് നടന്‍ വിജയ്‌യുടെ പുതിയ ചിത്രം മെരസലിനെതിരെ വിമര്‍ശനം കടുപ്പിച്ച് ബി.ജെ.പി. ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച് രാജയാണ് പുതിയ വിമര്‍ശനവുമായി രംഗത്തെത്തിയത്. ജി.എസ്.ടിയെയും രാജ്യത്തെ ആരോഗ്യമേഖലെയും സിനിമയിലൂടെ വിമര്‍ശിച്ചതിനെതിരെയാണ് എച്ച് രാജ രംഗത്തെത്തിയത്.

ട്വിറ്ററിലൂടെയായിരുന്നു രാജയുടെ വിമര്‍ശനം. തമിഴ് നാട്ടില്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ 17500 പള്ളികളും 9700 മോസ്‌ക്കുകളും 370 ക്ഷേത്രങ്ങളുമാണ് നിര്‍മ്മിച്ചത് പിന്നെ എങ്ങിനെയാണ് ക്ഷേത്രങ്ങള്‍ക്ക് പകരം ആശുപത്രി കെട്ടാന്‍ പറയുക.

വിജയ് സിങ്കപ്പൂരില്‍ ചികില്‍സ സൗജന്യമാണെന്നാണ് പറയുന്നത് ഇന്ത്യയില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും പാവപ്പെട്ടവര്‍ക്ക് സൗജന്യമാണ്, മോദിയെ ശത്രുവായി കണ്ടത് കൊണ്ടാണ് “ജോസഫ് വിജയന്‍” സിനിമയിലൂടെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും രാജ ട്വീറ്റ് ചെയ്യുന്നു.


Also Read മെര്‍സല്‍ വിസ്മയിപ്പിച്ചില്ലെങ്കിലും തള്ളിക്കളയാന്‍ പറ്റില്ല


വിജയ് നികുതി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും നികുതി അടച്ചതിന്റെ വിവരങ്ങള്‍ വിജയ് പരസ്യപ്പെടുത്തണമെന്നും രാജ ട്വിറ്ററിലൂടെ ആശ്യപ്പെട്ടു.

സിനിമയില്‍ ജി.എസ്.ടിയെയും ,ഡിജിറ്റല്‍ ഇന്ത്യയെയും ഗോരഖ്പ്പൂരിലെ കുഞ്ഞുങ്ങളുടെ മരണവുമെല്ലാം വിഷയമാവുന്നുണ്ട്. ഇതിനെയെല്ലാം സിനിമയിലൂടെ വിജയ് വിമര്‍ശിക്കുന്നുമുണ്ട് ഇതാണ് ബി.ജെ.പിയെ ചൊടിപ്പിപ്പിച്ചത്.

7% ജി.എസ്.ടി ഉള്ള സിങ്കപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജി.എസ്.ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് ചിത്രം ചോദിക്കുന്നുണ്ട്. ആശുപത്രിയിലെ വെന്റിലേറ്ററില്‍ എലി കടിച്ച് കുഞ്ഞ് മരിച്ചതും ഗൊര്ഖ്പ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരണമടഞ്ഞതും നോട്ടു നിരോധനത്തെയുമെല്ലാം ചിത്രത്തില്‍ വിമര്‍ശിക്കുന്നുണ്ട് രാജ്യത്തെ ഡിജിറ്റല്‍ഇന്ത്യ കാമ്പയിനെ വടിവേലു അവതരിപ്പിച്ച കഥാപാത്രവും കളിയാക്കുന്നുണ്ട്.


Also Read മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ പാടില്ല;വിജയിയുടെ പുതിയ ചിത്രം മെര്‍സലിനെതിരെ ബി.ജെ.പി തമിഴ്‌നാട് ഘടകം


ഒറിസയില്‍ ഭാര്യയുടെ ശവം ചുമന്ന് കൊണ്ട് പോവേണ്ടി വന്ന മാഞ്ചിയെയും ചിത്രത്തില്‍ പരാമര്‍ശിക്കുന്നു. രാജ്യത്ത് ഇനി ക്ഷേത്രങ്ങളല്ല വേണ്ടതെന്നും നല്ല ആശുപത്രികളാണെന്നും ചിത്രം പറയുന്നു.

ചിത്രത്തിനെതിരെ കഴിഞ്ഞ ദിവസം ബി.ജെ.പി തമിഴ്നാട് സംസ്ഥാന നേതാവ് തമിഴരസി സൗന്ദര്‍രാജന്‍ രംഗത്തെത്തിയിരുന്നു.
ചിത്രത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ധാരാളം രംഗങ്ങളുണ്ടെന്നും ഇത് എഡിറ്റ് ചെയ്ത് മാറ്റണമെന്നുമായിരുന്നു സൗന്ദര്‍ രാജന്റെ ആവശ്യപ്പെട്ടത്.

We use cookies to give you the best possible experience. Learn more