ഭോപ്പാല്‍: പൊതുസ്ഥലത്ത് മലവിസര്‍ജ്ജനം നടത്തുന്ന സ്ത്രീയുടെ ചിത്രം പകര്‍ത്തിയ ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു. അനുവാദമില്ലാതെ ഫോട്ടോയെടുക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിലാണ് പൊലീസ് നടപടി. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം.
സ്ത്രീയുടെ ചിത്രം പകര്‍ത്തിയ ബി.ജെ.പി ഡിവിഷണല്‍ പ്രസിഡന്റ് പ്രദീപ് ഭട്ടിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചിത്രം പകര്‍ത്തിയ നേതാവ് പൊതുസ്ഥലത്ത് വിസര്‍ജ്ജനം നടത്തിയതിനു സ്ത്രീയെ അപമാനിക്കുകയും ചെയ്തിരുന്നു. ഇതേ നേതാവ് മറ്റൊരു സ്ത്രീയെ അപമാനിക്കുന്നതിനും താന്‍ സാക്ഷിയാണെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.
സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് ഐ.പി.സി 354സി, 294 എന്നീ സെക്ഷനുകളെ അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.