പൗരത്വ നിയമത്തില്‍ മുസ്‌ലിംങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് ബി.ജെ.പി നേതാവ്; പകച്ച് ബി.ജെ.പി നേതൃത്വം
national news
പൗരത്വ നിയമത്തില്‍ മുസ്‌ലിംങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് ബി.ജെ.പി നേതാവ്; പകച്ച് ബി.ജെ.പി നേതൃത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st January 2020, 11:52 am

കൊല്‍ക്കത്ത: പൗരത്വ നിയമത്തിനെതിരെ ശക്തമായ എതിര്‍പ്പുയരുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും സി.പി.ഐ.എമ്മും പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം തീര്‍ക്കുമ്പോള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ നേതൃത്വത്തിലാണ് ബി.ജെ.പി നിയമത്തിന് അനുകൂലമായ നിലപാടെടുക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഇപ്പോള്‍ ബി.ജെ.പിയെ വെട്ടിലാക്കിയിരിക്കുകയാണ് ബംഗാളില്‍ നിന്നുള്ള മറ്റൊരു നേതാവ്. ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനും സുഭാഷ് ചന്ദ്രബോസിന്റെ അനന്തിരവനുമായ ചന്ദ്രബോസ് ആണ് ബി.ജെ.പി നേതൃത്വത്തിന്റെ നിലപാടിനെതിരെ രംഗത്തെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ നിയമത്തില്‍ മുസ്‌ലിങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് ചന്ദ്രബോസ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വിഷയത്തില്‍ എഴുതി തയ്യാറാക്കിയ വിശദീകരണം പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭയത്തിന്റെ അന്തരീക്ഷമാണ് പൗരത്വത്തിന്റെ പേരില്‍ ഉണ്ടായിരിക്കുന്നത്. ഇത് ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും ബാധകമാണ്. പാര്‍ലമെന്റില്‍ നിയമം പാസ്സാക്കിയിട്ടേയുള്ളൂ. പ്രക്ഷോഭങ്ങളെ മറന്ന് ജനങ്ങളെ പുറന്തള്ളാന്‍ അത് ഉപയോഗപ്പെടുത്തരുത്. ഇത് പ്രതിപക്ഷത്തിനും ബാധകമാണ്. ജനങ്ങളെ വഴിതെറ്റിക്കാന്‍ പ്രതിപക്ഷവും ഉപയോഗപ്പെടുത്തരുതെന്നും ചന്ദ്രബോസ് പറഞ്ഞു.