ഹൈദരാബാദ്: മദ്യം കള്ളക്കടത്ത് നടത്തിയ കേസില്‍ ആന്ധ്രാപ്രദേശിലെ ബി.ജെ.പി എം.എല്‍.എ പിടിയില്‍. അഞ്ജി ബാബു എന്ന് എന്നറിയപ്പെടുന്ന ജി. രാമഞ്ജനേയുലുവാണ് സംസ്ഥാന എന്‍ഫോഴ്‌സ്‌മെന്റ് ബ്യൂറോയുടെ പിടിയിലായതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
മചിലിപട്ടണം നിയമസഭാ മണ്ഡലത്തില്‍ നിന്നുമുള്ള എം.എല്‍.എയാണിദ്ദേഹം. എക്‌സൈസ് തീരുവ അടയ്ക്കാത്ത മദ്യത്തിന്റെ കെയ്‌സുകളാണ് പിടിച്ചെടുത്തത്. എം.എല്‍.എയ്‌ക്കൊപ്പം മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
40 കെയ്‌സ് (തീരുവ അടയ്ക്കാത്ത) എന്‍.ഡി.പി.എല്‍ മദ്യമാണ് പിടികൂടിയതെന്ന് പൊലീസ് സൂപ്രണ്ട് ആരിഫ് ഹസീഫ് പറഞ്ഞു.
’40 മദ്യമാണ് പിടികൂടിയത്. ആറുലക്ഷം രൂപ വിലവരുന്നതാണ് മദ്യം. കൂട്ടത്തില്‍ മൂന്ന് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. തെലങ്കാനയില്‍ നിന്നും ആന്ധ്രാ പ്രദേശിലേക്ക് കടത്തുകയായിരുന്നു.
ബി.ജെ.പി നേതാവടക്കം നാലുപേര്‍ക്കെതിരെയും നിയമ നടപടകള്‍ പൂര്‍ത്തീകരിച്ച് കൊണ്ടിരിക്കുകയാണെന്നും ആരിഫ് പറഞ്ഞു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സോമു വീര്‍രാജു അഞ്ജി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: BJP leader caught on smuggling liquor