| Sunday, 19th January 2020, 1:15 pm

'മുസ്ലീങ്ങള്‍ക്ക് മാത്രമല്ല ദളിത് പിന്നാക്ക വിഭാഗക്കാര്‍ക്കും എതിരാണിത്'; ബി.ജെ.പി ക്യാമ്പയില്‍ മറികടന്ന് ഗോവയില്‍ പൗരത്വനിയമത്തിനെതിരെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: ബി.ജെ.പി ക്യാമ്പയില്‍ മറികടന്ന് പൗരത്വഭേദഗതി നിയമത്തിനെതിരെ ഗോവയില്‍ അണിനിരന്നത് 100 കണക്കിന് പ്രതിഷേധക്കാര്‍. ഭരണകക്ഷിയായ ബി.ജെ.പി പ്രക്ഷോഭത്തെ ശക്തമായി അടച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയണ് ഗോവയില്‍ റാലി നടന്നത്. ബി.ജെ.പി പ്രക്ഷോഭത്തെ ‘കോണ്‍ഗ്രസിന്റെ നിരാശ’യെന്നും സമാന ചിന്താഗതിക്കാരായ ആളുകളുടെ സംഘം എന്നുമൊക്കെ വിശേഷിപ്പിച്ചുകൊണ്ട് ഇതിനെഅടിച്ചമര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഇതിനെ മറികടന്നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ പൗരത്വഭേഗദതി നിയമത്തിനെതിരെ അണിനിരന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സൗത്ത് ഗോവ ജില്ലയിലാണ് ഗോവ യുണിറ്റി ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. വിമരിച്ച ഐ.എ.എ്‌സ് ഓഫീസര്‍ അരവിന്ദ് ഭട്ടികാറും പ്രതിഷേധത്തില്‍ പങ്കെടുത്തു. പൗരത്വഭേദഗതി നിയമം രാജ്യത്തെ നശിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് എം.എല്‍.എ രവി നായിക്കും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. പൗരത്വഭേദഗതി നിയമം മുസ്ലിം വിഭാഗത്തെ മാത്രമല്ല ബാധിക്കുന്നതെന്നും ഇത് ദളിത് പിന്നാക്ക വിഭാഗക്കാരെയും ബാധിക്കുമെന്നും രവി നായിക് പറഞ്ഞു.

അതേസമയം ബി.ജെ.പി നേതാക്കള്‍ ഈ പ്രക്ഷോഭം ബഹിഷ്‌ക്കരിക്കുന്നതിനായി സോഷ്യല്‍മീഡിയ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ടായിരുന്നു.

‘പോണ്ടി റാലിയില്‍ എന്തുകൊണ്ടാണ് ആസാദി മുഴങ്ങുന്നത്? ‘സി.എ.എ എന്നത് ഒരു നിയമമാണ്. എന്നാല്‍ അതിനെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ മാത്രമാണ് നടക്കുന്നത്. കോണ്‍ഗ്രസിന്റേതിന് സമാനമായ ചിന്താഗതിക്കാരണ് അത് നയിക്കുന്നത്. ‘ എന്നായിരുന്നു ബി.ജെ.പി ഗോവ ജനറല്‍ സെക്രട്ടറി മുന്‍ എം.പിയുമായ നരേന്ദ്ര സവായിക്കര്‍ പറഞ്ഞത്. ബി.ജെ.പിയുടെസൗത്ത ഗോവ ജില്ലാ സെക്രട്ടറിയും പ്രതിഷേധത്തിനെതിരെ രംഗത്തെത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more