സ്ത്രീയെ പറഞ്ഞുപറ്റിച്ച് പണം വാങ്ങി, തിരിച്ചു ചോദിച്ചപ്പോള്‍ മര്‍ദ്ദനം; ബി.ജെ.പി നേതാവിനെതിരെ കേസ്
national news
സ്ത്രീയെ പറഞ്ഞുപറ്റിച്ച് പണം വാങ്ങി, തിരിച്ചു ചോദിച്ചപ്പോള്‍ മര്‍ദ്ദനം; ബി.ജെ.പി നേതാവിനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd September 2021, 10:32 pm

ലഖ്‌നൗ 1.75 ലക്ഷം രൂപ തട്ടിയെടുത്ത ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു. യു.പിയിലാണ് സംഭവം. മകന് സ്‌കൂളില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഒരു സ്ത്രീയുടെ കയ്യില്‍ നിന്നും ബി.ജെ.പി നേതാവ് ഉത്തം വര്‍മ പണം വാങ്ങിക്കുകയായിരുന്നു.

നല്‍കിയ പണം സ്ത്രീ ഉത്തമിനോട് തിരിച്ച് ചോദിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് സംഭവത്തില്‍ കേസെടുത്തത്.

വൈറലായ വീഡിയോയില്‍, മോട്ടോര്‍ സൈക്കിളില്‍ വരികയായിരുന്ന ഉത്തമിനെ സ്ത്രീ തടഞ്ഞ് നിര്‍ത്തുകയും പണം തിരികെ ചോദിക്കുന്നതും കാണാം.

രണ്ട് വര്‍ഷം മുമ്പ് ഇവരുടെ മകന്‍ മുകേഷിന് സ്‌കൂളില്‍ ജോലി നേടാന്‍ സഹായിക്കുമെന്ന് പറഞ്ഞ് ഉത്തം 1.75 ലക്ഷം രൂപ വാങ്ങിയിരുന്നു.

എന്നാല്‍ ഇത് നടക്കാതെ വന്നപ്പോള്‍ പണം തിരികെ നല്‍കാന്‍ ഇവര്‍ ഉത്തമിനോട് ആവശ്യപ്പെട്ടു.എന്നാല്‍ ഇയാള്‍ സ്ത്രീയെ അടിക്കുകയും അപമാനിക്കുകയും ചെയ്തു.

ഉത്തം തെറ്റുകാരനാണെങ്കില്‍ ഇയാള്‍ക്കെതിരെ ഉറപ്പായും നടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: BJP leader booked for duping woman of Rs 1.75 lakh in UP