| Tuesday, 11th August 2020, 11:30 am

ഗുജറാത്തില്‍ ബി.ജെ.പിക്ക് തിരിച്ചടി; നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു, ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കപ്രദ മേഖലയില്‍ നിന്നുള്ള പ്രമുഖ നേതാവായ ബാബുബായ് വര്‍ധയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

കപ്രദ നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബാബുബായ് വര്‍ധ ബി.ജെ.പി വിട്ടത്. മണ്ഡലത്തിലെ എം.എല്‍.എയായിരുന്ന ജിത്തുഭായ് ചൗധരി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇവിടെ ബാബുബായ് വര്‍ധയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയേക്കും.

വര്‍ളി ഗോത്ര സമുദായ സംഘടനയുടെ ജില്ലാ അദ്ധ്യക്ഷനാണ് ബാബുബായ് വര്‍ധ. കപ്രദ മണ്ഡലത്തിലെ 60 ശതമാനം ജനസംഖ്യ ഈ സമുദായത്തില്‍ നിന്നുള്ളവരാണ്.

ഇനി മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥിയെ അന്വേഷിക്കുന്ന പ്രക്രിയ അവസാനിപ്പിക്കാമെന്നാണ് കരുതുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് പാണ്ഡ്യ പറഞ്ഞു. അതേ സമയം ബാബുബാബ് വര്‍ധ പാര്‍ട്ടി വിട്ടത് ബി.ജെ.പിയെ ഒട്ടും ബാധിക്കില്ലെന്ന് ബി.ജെ.പി നേതാവ് മഹേന്ദ്ര ചൗധരി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more