national news
'അയോധ്യാ വിധി വരാനുണ്ട്, ദീപാവലിയില്‍ സ്വര്‍ണത്തിന് പകരം ആയുധങ്ങള്‍ വാങ്ങി സൂക്ഷിക്കൂ, ആവശ്യം വരും'; യു.പിയിലെ ജനങ്ങളോട് ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 20, 09:07 am
Sunday, 20th October 2019, 2:37 pm

സ്വര്‍ണത്തിനും വെള്ളിക്കും പകരം ഈ ദീപാവലിയില്‍ ഇരുമ്പ് വാളുകള്‍ വാങ്ങണമെന്ന് ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ആവശ്യപ്പെട്ട് യു.പിയിലെ ബി.ജെ.പി നേതാവ് ഗജ്‌രാജ് രണ. അയോധ്യക്കേസില്‍ സുപ്രീം കോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ബി.ജെ.പി നേതാവിന്റെ ആഹ്വാനം.

‘രാമക്ഷേത്രം പണിയണമെന്നാവും സുപ്രീംകോടതി വിധിയെന്ന ആത്മവിശ്വാസമുണ്ട് ഞങ്ങള്‍ക്ക്. വിധി തീര്‍ച്ചയായും ഈ അന്തരീക്ഷത്തെ അലങ്കോലപ്പെടുത്തും. അതിനുവേണ്ടി സ്വര്‍ണത്തിനും വെള്ളിക്കും പകരം ആയുധങ്ങള്‍ വാങ്ങി സൂക്ഷിക്കണം. ആ സമയത്ത് നമുക്ക് ഈ ആയുധങ്ങള്‍ ആവശ്യമാകുമെന്നുറപ്പാണ്’, ഗജ്‌രാജ് രണ പറഞ്ഞതിങ്ങനെ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സമീപഭാവിയില്‍ ഉപയോഗിക്കാന്‍ നിങ്ങള്‍ ആയുധങ്ങള്‍ വാങ്ങി സൂക്ഷിക്കൂ എന്നാണ് ഇദ്ദേഹം ഹൈന്ദവ അണികളോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി അയോധ്യ കേസില്‍ 40 ദീവസം നീണ്ടുനിന്ന വാദം പൂര്‍ത്തയാക്കിയത്.

അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതോടെ രാമ ദര്‍ശനം നടത്താമല്ലോ എന്നും രണ കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ