ആലപ്പുഴ: അയല്‍ക്കാരിയായ വീട്ടമ്മ കുളിക്കുന്നത് ഒളിക്യാമറയില്‍ പകര്‍ത്തിയ ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബി.ജെ.പി പെരുമ്പളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടും ആര്‍.എസ്.എസ് അരൂര്‍ മണ്ഡലം കാര്യവാഹകുമായ തുലാപ്പാഴത്ത് വീട്ടില്‍ അജയനാ(44)ണ് പൊലീസ് പിടിയിലായത്.
അയല്‍ക്കാരിയായ വീട്ടമ്മയുടെ പരാതിയിലാണ് അജയനെ പൂച്ചാക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ പത്താം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്നു തന്നെ യുവതിയും ഭര്‍ത്താവും പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഒളിവില്‍ പോയ അജയനെ ഇന്നലെ പൊലീസ് പിടികൂടുകയായിരുന്നു.
വീടിനോടു ചേര്‍ന്നുള്ള കുളിമുറിയില്‍ വീട്ടമ്മ കുളിക്കുന്ന സമയത്ത് ഭര്‍ത്താവിനെ കാണാനെന്ന വ്യാജേന എത്തിയ ഇയാള്‍ കുളിക്കുന്ന ദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തുകയായിരുന്നെന്നാണ് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നത്. കുളിമുറിയുടെ വെന്റിലേറ്ററിലൂടെയാണ് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആളനക്കം കേട്ട വീട്ടമ്മ ബഹളംവച്ചതിനെത്തുടര്‍ന്ന് അജയന്‍ ഓടുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.
Dont miss എനിക്കൊരു ഫത്‌വയെയും ഭയമില്ല; ഞാന്‍ പാടുക തന്നെ ചെയ്യും; മത പുരോഹിതരുടെ വിലക്കിനെതിരെ യുവഗായിക
ഒളിവില്‍ പോയ അജയനെ ഇന്നലെ ഉച്ചയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത് എന്നാല്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയില്‍ നിരീക്ഷണത്തിലുള്ള അജയനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തതിനു ശേഷമാകും അറസ്റ്റരേഖപ്പെടുത്തുക എന്നാണ് അറിയുന്നത്.
ബി.ജെ.പി.യുടെ ആലപ്പുഴയിലെ പ്രമുഖ നേതാവായ അജയന്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി തൈക്കാട്ടുശേരി ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനില്‍ മത്സരിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ രാഷ്ട്രീയ നേതൃത്വം രംഗത്ത് വരുന്ന സാഹചര്യത്തില്‍ ബി.ജെ.പി നേതാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത് പാര്‍ട്ടിക്ക് ക്ഷീണമാകും.