കൊച്ചി: സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് രസകരമായ അടികുറിപ്പ് നല്‍കുന്നയാളാണ് നടനും അവതാരകനും സംവിധായകനുമായ രമേശ് പിഷാരടി.
രമേശിന്റെ ചിത്രങ്ങള്‍ക്കും അടിക്കുറിപ്പുകള്‍ക്കും നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോളിതാ രമേശ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു ചിത്രത്തിനും അടിക്കുറിപ്പിനുമെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായ എ.പി അബ്ദുള്ളക്കുട്ടി.
സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം രമേശ് പിഷാരടി പങ്കുവെച്ച ചിത്രമാണ് അബ്ദുള്ളക്കുട്ടിയെ ചൊടിപ്പിച്ചത്. ‘മടിറ്റേഷന്‍’ എന്ന ക്യാപ്ഷന്‍ നല്‍കി പാറക്കെട്ടില്‍ കണ്ണടച്ചിരിക്കുന്ന രമേശ് പിഷാരടിയുടെ ചിത്രത്തിന് താഴേയാണ് പ്രതികരണവുമായി എ.പി അബ്ദുള്ളക്കുട്ടി എത്തിയത്.
‘പിഷാരടി… നിങ്ങള്‍ നമ്മുടെ മഹാ സംസ്‌കാരത്തെ കൊഞ്ഞനം കാട്ടുകയാണ്,’ എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ കമന്റ്. ഇതോടെ അബ്ദുള്ളക്കുട്ടിയുടെ കമന്റിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയത്.
താന്‍ തന്നെയാണ് ഈ കമന്റ് ചെയ്തതെന്നും അത് തമാശയല്ല, സീരിയസ് ആയി പറഞ്ഞതാണെന്നും എ.പി അബ്ദുള്ളക്കുട്ടി മനോരമ ഓണ്‍ലൈനിനോട് പ്രതികരിച്ചു.
മെഡിറ്റേഷനെ ‘മടിറ്റേഷന്‍’ എന്നു പറയുന്നത് ഭയങ്കര തെറ്റാണ്. അതു കളിയാക്കലാണ്. മെഡിറ്റേഷന്‍ നമ്മുടെ ഇതിഹാസങ്ങളില്‍ നിന്നും വേദങ്ങളില്‍ നിന്നുമൊക്കെ ഉണ്ടായിട്ടുള്ള മഹത്തായ ഒന്നാണ്. അതിനെ ‘മടിറ്റേഷന്‍’ എന്നു പറയുന്നത് ശരിയല്ല എന്നുമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക