| Sunday, 25th June 2017, 9:41 pm

അതിക്രമിച്ച് കയറി ഇസ്‌ലാമിക മത ഗ്രന്ഥങ്ങള്‍ കീറി നശിപ്പിച്ച ശേഷം വീട് കൊള്ളയടിച്ചു; ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: വീട്ടില്‍ അതിക്രമിച്ച് കയറി മതഗ്രന്ഥങ്ങള്‍ കീറി നശിപ്പിക്കുകയും വീട് കൊള്ളയടിക്കുകയും ചെയ്ത സംഭവത്തില്‍ ബി.ജെ.പി നേതാവിനെതിര കേസെടുത്തു. ഉത്തര്‍പ്രദേശിലെ ലാല്‍ഗഞ്ചിലാണ് സംഭവം.

സയെദ് അഹമ്മദ് എന്നയാളുടെ വീടാണ് കൊള്ളയടിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ മുന്‍ എം.എല്‍.സി കൂടിയായ ബി.ജെ.പി നേതാവ് ആനന്ദ് ഭൂഷണ്‍ സിംഗിനെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയും കേസുണ്ട്.


Don”t Miss: പൊലീസിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയം; ബീഹാറില്‍ നക്‌സലുകള്‍ 26-കാരിയുടെ തല വെട്ടി


ഈ മാസം 21-നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. ഖബറിടത്തിലെ മരം മുറിക്കുന്നത് സയെദ് അഹമ്മദ് തടഞ്ഞതിനെ തുടര്‍ന്നാണ് സംഭവം ഉണ്ടാകുന്നതെന്ന് പൊലീസ് പറഞ്ഞു.

തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് സംഘം സയെദിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. തന്റെ വീട് കൊള്ളയടിച്ചതിനൊപ്പം മത ഗ്രന്ഥങ്ങള്‍ കീറി നശിപ്പിച്ചുവെന്നും ഇദ്ദേഹം പരാതിയില്‍ പറയുന്നു.


Also Read: അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണത്തില്‍ 10 മരണം; ലക്ഷ്യമിട്ടത് ഇന്ത്യ കഴിഞ്ഞവര്‍ഷം നിര്‍മ്മിച്ചു നല്‍കിയ അണക്കെട്ട്


പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആനന്ദ് ഭൂഷണ്‍ സിംഗ്, രാം ഹരക്, ദുഷ്യത് സിംഗ്, ദേവ്‌നരൈന്‍ യാദവ് എന്നിവരെ കൂടാതെ തിരിച്ചറിയാത്ത 25 പേരും കേസില്‍ കുറ്റാരോപിതരാണ്.

We use cookies to give you the best possible experience. Learn more