പനാജി: ദൈവം വന്ന് മുഖ്യമന്ത്രി ആയാല്‍ പോലും എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കാന്‍ ആകില്ലെന്ന് ഗോവ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ പ്രമോദ് സാവന്ത്.
‘എല്ലാവര്‍ക്കും 100 ശതമാനം സര്‍ക്കാര്‍ ജോലി നല്‍കാന്‍ കഴിയില്ല. നാളെ രാവിലെ ദൈവം തന്നെ മുഖ്യമന്ത്രിയായാലും അത് സാധ്യമല്ല,’ എന്നാണ് സാവന്ത് പറഞ്ഞത്.
ഗോവയിലെ തൊഴിലില്ലായ്മാ നിരക്ക് 15.4 ആയി ഉയര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സാവന്തിന്റെ പ്രസ്താവന.
തൊഴിലില്ലാത്ത കുടുംബങ്ങള്‍ക്കും 8,000 മുതല്‍ 10,000 രൂപ വരെ വരുമാനമുണ്ടാകുന്ന സാഹചര്യം ഉണ്ടായിരിക്കണമെന്നും പുറത്തുനിന്നുള്ളവര്‍ ഗോവയില്‍ വന്ന് തകരാറിലാകുന്ന നിരവധി ജോലികള്‍ ഉണ്ടെന്നും സാവന്ത് പറഞ്ഞു.
ഗ്രാമങ്ങളിലെ തൊഴിലില്ലാത്തവര്‍ക്ക് അനുയോജ്യമായ ചെറിയ ജോലികള്‍ ഏര്‍പ്പെടുത്തുന്നത് പോലുള്ള നടപടികള്‍ ഏകോപിപ്പിക്കുമെന്നും സാവന്ത് പറഞ്ഞു.
സര്‍ക്കാരിന്റെ ‘സ്വയംപൂര്‍ണ മിത്ര’ പദ്ധതിയുടെ ലോഞ്ചിംഗിനിടെയായിരുന്നു സാവന്തിന്റെ പരാമര്‍ശം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക