| Wednesday, 6th November 2019, 9:36 am

വടക്കേയിന്ത്യയിലെ അന്തരീക്ഷ മലിനീകരണത്തിന് കാരണം പാകിസ്താനും ചൈനയുമെന്ന് ബി.ജെ.പി നേതാവ്; 'അവര്‍ വിഷ വാതകം അയക്കുന്നു'

ഡൂള്‍ന്യൂസ് ഡെസ്‌ക്

മീററ്റ്: വടക്കേയിന്ത്യയിലെ അന്തരീക്ഷ മലിനീകരണത്തിന് കാരണം പാകിസ്താനും ചൈനയുമെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി നേതാവ്. രാജ്യത്തേക്ക് ഇസ് ലാമാബാദില്‍ നിന്നും ബെയ്ജിംഗില്‍ നിന്നും വിഷ വാതകം അയക്കുന്നു എന്നും വിനീത് ശ്രദ്ധ എന്ന ബി.ജെ.പി നേതാവ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എല്ലാ വര്‍ഷവും പഞ്ചാബിലും ഹരിയാനയിലും വൈക്കോല്‍ കത്തിക്കാറുണ്ട്. എന്നാല്‍ മലിനീകരണം കൂടുന്നു. എനിക്ക് തോന്നുന്നില്ല വൈക്കോല്‍ കത്തിക്കുന്നത് കൊണ്ടാണ് ഈ മലിനീകരണമെന്ന്്. ഇന്ത്യയിലേക്ക് വിഷവാതകം അയക്കുന്ന പാകിസ്താന്റെ ഗൂഢാലോചനയാണോ ഇതെന്ന്് നമ്മള്‍ നിര്‍ബന്ധമായും ആലോചിച്ചേ പറ്റൂ. കാരണം അവര്‍ക്ക് ഇന്ത്യക്കെതിരെ ഒരു യുദ്ധം വിജയിക്കാന്‍ കഴിയില്ലല്ലോ. പാകിസ്താന്‍ ഇന്ത്യക്കെതിരെ യുദ്ധം നടക്കുകയാണെങ്കില്‍ അവര്‍ തോല്‍ക്കുമെന്ന് വിനീത് ശ്രദ്ധ പറഞ്ഞു. മറ്റൊരു വീഡിയോയില്‍ ചൈനയെയും വിനീത് ശ്രദ്ധ കുറ്റപ്പെടുത്തുന്നു.

ദല്‍ഹി മുഖ്യമന്ത്രി അന്തരീക്ഷ മലിനീകരണത്തെ കുറിച്ച് ഓരോ സമയത്തും ഓരോന്നാണ് പറയുന്നത്. പക്ഷെ ഞാന്‍ കരുതുന്നത് പാകിസ്താനെതിരെ നമ്മള്‍ സംരക്ഷണ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നാണെന്നും വിനീത് ശ്രദ്ധ പറഞ്ഞു.

We use cookies to give you the best possible experience. Learn more