national news
'പശു ഞങ്ങളുടെ അമ്മ, അമ്മയോട് മോശമായി പെരുമാറുന്നവരോട് അതേ രീതിയില്‍ പെരുമാറും'; ബി.ജെ.പി നേതാവിന്റെ വെല്ലുവിളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 05, 06:31 am
Tuesday, 5th November 2019, 12:01 pm

കൊല്‍ക്കത്ത: പശുവിനെ ചൊല്ലി വീണ്ടും ഭീഷണിയുമായി ബി.ജെ.പി നേതാവ്. ബി.ജെ.പി ബംഗാള്‍ അദ്ധ്യക്ഷനും എം.പിയുമായ ദിലീപ് ഘോഷാണ് ഭീഷണി മുഴക്കിയത്.

പശു ഞങ്ങളുടെ അമ്മയാണ്. അമ്മയോട് മോശമായി പെരുമാറുന്നവരോട് അതേ രീതിയില്‍ പെരുമാറും. ഇന്ത്യയുടെ പുണ്യമണ്ണില്‍ പശുവിനെ കൊല്ലുന്നതും ബീഫ് കഴിക്കുന്നതും കുറ്റകരമാണെന്നാണ് ദീലീപ് ഘോഷ് പറഞ്ഞത്. പശുവിറച്ചി കഴിക്കുന്നവര്‍ പട്ടിയിറച്ചി കൂടി കഴിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുറച്ച് ബുദ്ധിജീവീകള്‍ റോഡില്‍ നിന്ന് ബീഫ് കഴിക്കുന്നുണ്ട്. ഞാന്‍ അവരോട് പറയുന്നു പട്ടിയിറച്ചി കൂടി കഴിക്കൂ. മൃഗഭക്ഷണം കഴിച്ചാല്‍ അവരുടെ ആരോഗ്യം നല്ലതാവുമെങ്കില്‍ എന്തിന് റോഡില്‍ നിന്ന് കഴിക്കുന്നു. നിങ്ങളുടെ വീട്ടില്‍ പോയി കഴിക്കൂ എന്നും ദീലിപ് ഘോഷ് പറഞ്ഞു.

ഇതാദ്യമായല്ല ദിലീപ് ഘോഷ് ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ