| Tuesday, 11th February 2020, 2:49 pm

ഒറ്റയക്കത്തിലേക്ക് താഴ്ന്ന് ബി.ജെ.പി; കുറഞ്ഞു കുറഞ്ഞു എവിടെയെത്തി നില്‍ക്കുമെന്ന ഭയത്തില്‍ കേന്ദ്ര നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണി തുടങ്ങുമ്പോള്‍ 20 സീറ്റുകളുടെ ലീഡിനടുത്തായിരുന്നു ബി.ജെ.പി. എന്നാല്‍ ഏഴ് മണിക്കൂറോളം കഴിയുമ്പോള്‍ കേവലം എട്ട് സീറ്റുകളില്‍ മാത്രം ലീഡ് എന്നവസ്ഥയിലെത്തി നില്‍ക്കുകയാണ് ബി.ജെ.പി.

70ല്‍ 62 സീറ്റുകളിലാണ് ആംആദ്മി പാര്‍ട്ടി ഇപ്പോള്‍ മുന്നിട്ടു നില്‍ക്കുന്നത്. ഒരു സമയത്ത് 53ലായിരുന്ന ആംആദ്മി പാര്‍ട്ടിയാണ് അവസാന ലാപ്പില്‍ 62ലേക്ക് കുതിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഷാഹീന്‍ബാഗ് സമരത്തെ മുന്‍നിര്‍ത്തി വലിയ പ്രചരണത്തിനാണ് അവസാനത്തെ രണ്ടാഴ്ച ബി.ജെ.പി മുന്‍തൂക്കം കൊടുത്തത്. എന്നാല്‍ ഈ പ്രചരണത്തിന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ഇപ്പോള്‍ വരുന്ന കണക്കുകള്‍ പറയുന്നത്. ഇനിയും കുറയുമോ സീറ്റുകള്‍ എന്ന് ഉറ്റുനോക്കുകയാണ് ബി.ജെ.പി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ നിയമത്തിനെതിരെ വലിയ പ്രതിഷേദം രാജ്യമൊട്ടാകെ നടക്കുമ്പോള്‍ ദല്‍ഹിയില്‍ മോശമല്ലാത്ത പ്രകടനമായിരുന്നു ബി.ജെ.പി പ്രതീക്ഷിച്ചത്. എന്നാല്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ അഞ്ച് സീറ്റ് മാത്രമേ നേടാന്‍ കഴിയുകയുള്ളൂ എന്നത് ബി.ജെ.പി പ്രവര്‍ത്തകരെ നിരാശയിലാഴ്ത്തും.

We use cookies to give you the best possible experience. Learn more