ഗുവാഹത്തി: അസമില്‍ നിന്നുള്ള ആദ്യ ഫലസൂചനകള്‍ ബി.ജെ.പിക്ക് അനുകൂലം. 51 സീറ്റുകളിലാണ് നിലവില്‍ ബി.ജെ.പി മുന്നില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസ് 29 സീറ്റുകളില്‍ മുന്നിലുണ്ട്.
എ.ജെ.പി മൂന്ന് സീറ്റുകളില്‍ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്. 126 സീറ്റുകളിലേക്കാണ് അസമില്‍ മത്സരം നടന്നത്.
അതേസമയം, പശ്ചിമബംഗാളിലെ വോട്ടെണ്ണലിന്റെ ആദ്യ ഫലം പുറത്തുവരുമ്പോള്‍ ബി.ജെ.പിയും തൃണമൂലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 46 സീറ്റുകളിലും ബി.ജെ.പി 43 സീറ്റുകളിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇടതിന് രണ്ട് സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കാന്‍ സാധിച്ചിട്ടുള്ളത്.
Content Highlights: BJP lead in Assam,Assembly Election Updates