അഹ്മദ്‌നഗര്‍: ശിവസേന പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍. ശിവസേനയുടെ സിറ്റി വൈസ് പ്രസിഡന്റ് സഞ്ജയ് കോട്കറും പാര്‍ട്ടി പ്രവര്‍ത്തകന്‍ വാസന്ത് തൂബെയും കൊല്ലപ്പെട്ട കേസിലാണ് മഹാരാഷ്ട്ര അഹ്മദ്‌നഗറില്‍ ബി.ജെ.പി എം.എല്‍.എ ശിവാജി കാര്‍ഡില്‍ അറസ്റ്റിലായത്.
നിയമനിര്‍മാണ സഭയിലേയും ലെജിസ്‌ലേറ്റിവ് കൗണ്‍സിലിലേയും മൂന്ന് അംഗങ്ങള്‍ക്കെതിരെ പൊലീസ് രണ്ട് എഫ്.ഐ.ആറുകളിലായി കേസെടുത്തിട്ടുണ്ട്. ബി.ജെ.പി. എം.എല്‍.എ. ശിവാജി കാര്‍ഡെല്‍ ഇന്ന് രാവിലെയാണ് അറസ്റ്റിലായത്. ഇതേ കേസില്‍, എന്‍.സി.പി എം.എല്‍.എ സാങ്‌റാം ജഗ്തപ് ഇന്നലെ അറസ്റ്റിലായിരുന്നു. മൂന്നാമത്തെ പ്രതിയായ എന്‍.സി.പി നിയമസഭാ കൗണ്‍സില്‍ അംഗം അരുണ്‍ ജഗ്തപ് അറസ്റ്റില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
Also Read: ദളിത് ഹര്‍ത്താലിനെ തകര്‍ക്കാന്‍ പൊലീസ് ശ്രമം; സംസ്ഥാന വ്യാപകമായി കസ്റ്റഡിയിലെടുത്തത് നൂറിലധികം പേരെ
അഹമ്മദാബാദിലെ ഉപതിരഞ്ഞെടുപ്പിനിടയില്‍ ശനിയാഴ്ചയാണ് കൊലപാതകം നടന്നത്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസുകാരനായ കോര്‍പറേറ്റര്‍ പ്രതിയായ സാഹചര്യത്തില്‍ വന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പു വിധി പ്രഖ്യാപിച്ചപ്പോള്‍ സഞ്ജയ് കോട്കറേയും വാസന്ത് തൂബെയേയും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പില്‍ ശിവസേന സ്ഥാനാര്‍ത്ഥിയെ സഹായിച്ചതിന് മൂന്ന് എം.എല്‍.മാരും തന്റെ പിതാവിനെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് സഞ്ജയ് കോട്കറിന്റെ മകന്‍ സംഗ്രാം കോട്കര്‍ ആരോപിച്ചു.
ശിവസേനയുടെ സ്ഥാനാര്‍ത്ഥിയായ വിജയ് പത്താരെയെ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിശാല്‍ കോട്കറും കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. 2012 ല്‍ തന്റെ രാഷ്ട്രീയ എതിരാളിയായ അശോക് ലണ്ടെയുടെ കൊലപ്പെടുത്തിയതില്‍ വിശാല്‍ കോട്കറിന്റെ പിതാവും മറ്റ് മൂന്ന് കുടുംബാംഗങ്ങളും ശിക്ഷിക്കപ്പെട്ടിരുന്നു.
Watch DoolNes Video :