തിരുവനന്തപുരം: നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. താന്‍ മത്സരിക്കാനില്ലെന്നും പകരം പ്രചരണത്തിന്റെ ചുമതല ഏറ്റെടുക്കാമെന്നുമാണ് കെ.സുരേന്ദ്രന്‍ പറഞ്ഞിരിക്കുന്നത്.
തന്റെ തീരുമാനം കേന്ദ്ര നേതൃത്വത്തെ കെ.സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സുരേന്ദ്രന്റെ തീരുമാനത്തില്‍ കേന്ദ്ര നേതൃത്വം ഇതുവരെ മറുടി അറിയിച്ചിട്ടില്ല. ഉടന്‍ തീരുമാനം അറിയിക്കാമെന്നാണ് കേന്ദ്ര നേതൃത്വം അറിയിച്ചിരിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളില്‍ സംസ്ഥാന അധ്യക്ഷന്മാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാറുണ്ട്. സംസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ മത്സരിക്കുന്നുണ്ടെന്നും ഇതിനിടയ്ക്ക് താനും മത്സരിച്ചാല്‍ പ്രചാരണത്തില്‍ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാനാകില്ലെന്നാണ് സുരേന്ദ്രന്‍ എടുത്തിരിക്കുന്ന നിലപാട്.
കഴിഞ്ഞ തവണ മത്സരിച്ച മഞ്ചേശ്വരത്തോ കോന്നിയിലോ സുരേന്ദ്രന്‍ മത്സരിക്കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്തേക്കും സുരേന്ദ്രനെ പരിഗണിച്ചിരുന്നു.
ആദ്യഘട്ട സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയിലും സുരേന്ദ്രന്റെ പേര് ഉണ്ടായിരുന്നു. അതേസമയം ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളില്‍ പലരും പ്രചരണ പരിപാടികള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്.
നേമത്ത് കുമ്മനം രാജശേഖരനും കാട്ടാക്കടയില്‍ വി. മുരളീധരനും കഴക്കൂട്ടത്ത് വി. മുരളീധരനെയുമാണ് പരിഗണിക്കുന്നത്. സുരേന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നിന്നാല്‍ ബി.ജെ.പിക്ക് വിജയ സാധ്യത കല്‍പ്പിക്കുന്ന മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങള്‍ക്കായി നേതാക്കള്‍ക്കിടയില്‍ തന്നെ അവകാശവാദങ്ങള്‍ ഉയരുമെന്ന് നേതൃത്വം വിലയിരുത്തുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക