ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി ചെലവിട്ടത് 30 കോടി രൂപയ്ക്കടുത്തെന്ന് റിപ്പോര്‍ട്ട്.
29.24 കോടിയാണ് കേരളത്തില്‍ ബി.ജെ.പി ചെലവിട്ടത്. തെരഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
അതേസമയം, തമിഴ്‌നാട്ടില്‍ 22.97 കോടി രൂപയാണ് ബി.ജെ.പി ചെലവിട്ടത്. കേരളത്തിലും തമിഴ്‌നാട്ടിലും ബി.ജെ.പിക്ക് ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
ഈ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ മൊത്തത്തില്‍ ബി.ജെ.പി ചെലവിട്ടത് കോടികളാണ്. അസം, പുതുച്ചേരി, തമിഴ്‌നാട്, ബംഗാള്‍, കേരള എന്നിവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ 252 കോടി രൂപയാണ് ബി.ജെ.പി ചെലവിട്ടത്.
തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാളിലാണ് ബി.ജെ.പി കൂടുതല്‍ പണം ഉപയോഗിച്ചത്. 60 ശതമാനം പണവും ബംഗാളില്‍ ചെലവിട്ടതായാണ് റിപ്പോര്‍ട്ട്.
ബി.ജെ.പി ചെലവഴിച്ച 252,02,71,753 രൂപയില്‍ 43.81 കോടി അസം തെരഞ്ഞെടുപ്പിനും 4.79 കോടി പുതുച്ചേരി തെരഞ്ഞെടുപ്പിനുമാണ് ചെലവാക്കിയതെന്ന് തെരഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 151 കോടി രൂപയാണ് ബംഗാളില്‍ ബി.ജെ.പി ചെലവിട്ടത്. അതേസമയം, തൃണമൂല്‍ ബംഗാളില്‍ ചെലവിട്ടത് 154.28 കോടിയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: BJP Kerala, Election Fund details