ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വന്‍ വിജയം നേടുമെന്ന് പുതിയ പോസ്റ്റ് പോള്‍ സര്‍വേ. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് സര്‍വേ ഫലം പുറത്തുവന്നത്.
ബി.ജെ.പിയും സഖ്യകക്ഷികളും ഉത്തര്‍പ്രദേശില്‍ 43 ശതമാനം വോട്ട് വിഹിതം നേടുമെന്നാണ് ലോക്നീതി-സി.എസ്.ഡി.എസ് എക്സിറ്റ് പോള്‍ പറയുന്നത്.
ബി.ജെ.പിയുടെ മുഖ്യ എതിരാളിയായ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി 35 ശതമാനം വോട്ടുകള്‍ നേടുമെന്ന് എക്സിറ്റ് പോള്‍ പറയുന്നു.
മായാവതിയുടെ ബി.എസ്.പി 15 ശതമാനവും കോണ്‍ഗ്രസിന് മൂന്ന് ശതമാനവും മറ്റുള്ളവര്‍ നാല് ശതമാനവും വോട്ട് നേടുമെന്ന് ലോക്നീതി-സി.എസ്.ഡി.എസ് പറയുന്നു.
പഞ്ചാബിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസ് ദയനീയ പരാജയത്തിലേക്ക് നീങ്ങുകയാണെന്നാണ് എക്സിറ്റ് പോള്‍ പറയുന്നത്.
പഞ്ചാബില്‍ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി 40 ശതമാനം വോട്ടും കോണ്‍ഗ്രസിന് 26 ശതമാനം വോട്ടും ലഭിക്കുമെന്ന് സര്‍വേ പറയുന്നു.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യം ഏഴ് ശതമാനം വോട്ടുകള്‍ നേടുമെന്നും മുന്‍ സഖ്യകക്ഷിയായ അകാലിദള്‍ 20 ശതമാനം വോട്ടുകള്‍ നേടുമെന്നും എക്സിറ്റ് പോള്‍ പറയുന്നു.
ഗോവയില്‍ ബി.ജെ.പിക്ക് 32 ശതമാനവും കോണ്‍ഗ്രസിന് 29 ശതമാനവും വോട്ടുകളുമാണ് പുതിയ എക്സിറ്റ് പോള്‍ പ്രവചിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് 14 ശതമാനവും ആം ആദ്മി പാര്‍ട്ടി ഏഴ് ശതമാനവും സീറ്റ് വിജയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: BJP Keeps Uttar Pradesh, Big AAP Win In Punjab, Predicts Another Exit Poll