കോഴിക്കോട്: ഏപ്രില്‍ 6, ബി.ജെ.പിയുടെ ‘സ്ഥാപന’ ദിനം എന്ന് പറഞ്ഞുള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പോസ്റ്റിന് സോഷ്യല്‍മീഡിയയില്‍ പൊങ്കാല.
സ്ഥാപന ദിനമോ, ഏത് സ്ഥാപനം എന്നാണ് പലരുടേയും ചോദ്യം. സ്ഥാപന ദിനമല്ലെന്നും സ്ഥാപക ദിനമാണെന്നും നേരാവണ്ണം സ്‌കൂളില്‍ പോകണമെന്നുമാണ് ചിലരുടെ കമന്റ്.
ഏത് സ്ഥാപനം? സ്ഥാപക ദിനം എന്നാണ് എഴുതേണ്ടത്. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയിലെ (അങ്ങനെ അവര്‍ പറയുന്നു ) ഒരു സ്‌റ്റേറ്റ് പ്രസിഡന്റ് ആയ ഇയാള്‍ ഇങ്ങനാണെങ്കില്‍ ഇവരുടെ അണികള്‍ എങ്ങനായിരിക്കുമെന്നാണ് മറ്റു ചിലരുടെ ചോദ്യം.
നിങ്ങള്‍ പറഞ്ഞത് ശരിയാണ് ഇപ്പോള്‍ കോര്‍പ്പറേറ്റുകളുടെ ഒരു സ്ഥാപനമായി ബി.ജെ.പി മാറിക്കഴിഞ്ഞു എന്ന് പറഞ്ഞാണ് മറ്റു ചിലര്‍ ട്രോളുന്നത്.
വിഡ്ഡിദിനം ഏപ്രില്‍ ഒന്നിന് ആണല്ലോ, ഇപ്പോള്‍ ആറിനും ഉണ്ടോയെന്നാണ് മറ്റുചിലരുടെ പരിഹാസം. മെയ് 2 നിങ്ങളുടെ അവസാനദിവസമായിരിക്കുമെന്നും ചിലര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. സ്ഥാപന ദിനം എന്നത് മാറ്റി ബി.ജെ.പിയെ കേരളീയര്‍ മറമാടിയ ദിനം എന്നെഴൂവെന്നാണ് ചിലര്‍ പറയുന്നത്.
ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കാലുവാരിയില്ലെങ്കില്‍ ഒരു സീറ്റ് പോലും കിട്ടില്ലെന്നും ഏപ്രില്‍ ആറിന് തന്നെ അടച്ചുപൂട്ടലും ശവമടക്കും നടക്കുന്ന കേരളത്തിലെ ഒരേയൊരു സ്ഥാപനം എന്നുമാണ് ചിലര്‍ കുറിക്കുന്നത്. സ്ഥാപക ദിനത്തില്‍ തന്നെ ചരമദിനവും ആഘോഷിക്കുന്ന ഒരേയൊരു പാര്‍ട്ടി ബി.ജെ.പി ആണെന്നും ചിലര്‍ പറയുന്നു.
ഏപ്രില്‍ 6, കേരളത്തില്‍ നിന്നും ബിജെപി യെ കെട്ട് കെട്ടിച്ച ദിനം എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും മറ്റു ചിലര്‍ പറയുന്നു.
സ്ഥാപനം ആണ് എന്ന് സമ്മതിച്ചോ.. ? ശരിയാണ് വര്‍ഗീയ സ്ഥാപനമാണ്. പൊട്ടത്തരം നിങ്ങളുടെ കൂടെ ഉള്ളത് ആണോ. #സ്ഥാപക ദിനം എന്ന് പറഞ്ഞാണ് മറ്റൊരാള്‍ കമന്റിട്ടത്.
എന്ത് കൊണ്ട് ഏപ്രില്‍ 1ന് ഉണ്ടാക്കിയില്ല എന്നു ചോദിക്കുന്നവരോടാണ്, ഐഡിയ കിട്ടിയത് ഒന്നിന് തന്നെയാണ്..സ്ഥാപിച്ചത് 5 ദിവസം വൈകി എന്നെ ഉള്ളു, എന്നിങ്ങനെയാണ് കമന്റുകള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക