പട്‌ന:ബി.ജെ.പിയുമായുള്ള അഭിപ്രായഭിന്നത പ്രകടിപ്പിച്ച് ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍.
2022 ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പമോ വേണ്ടിവന്നാല്‍ ബി.ജെ.പിയുടെ സഖ്യമില്ലാതെയോ മത്സരിക്കുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ്
ജെ.ഡി.യു.
” യു.പി തെരഞ്ഞെടുപ്പിനുള്ള സഖ്യം തീരുമാനിക്കേണ്ടത് ബി.ജെ.പിയാണ്. യു.പിയില്‍ ഒറ്റയ്ക്ക് മുന്നോട്ടുപോകാന്‍ ഞങ്ങള്‍ തയ്യാറാണ്,” പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജെ.ഡി.യു ദേശീയ പ്രസിഡന്റ് രാജീവ് രഞ്ജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുന്ന സമീപനമാണ് ജെ.ഡി.യു സ്വീകരിച്ചിട്ടുള്ളത്. പെഗാസസ് വിഷയത്തില്‍ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയും ബി.ജെ.പിക്ക് എതിരായ നിലപാടാണ് സ്വീകരിച്ചത്.