national news
വര്‍ഗീയ പോസ്റ്റ്: അസമില്‍ ബി.ജെ.പി ഐ.ടി സെല്‍ അംഗത്തെ അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 13, 05:14 pm
Thursday, 13th June 2019, 10:44 pm

ഗുവാഹത്തി: ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശമടങ്ങിയ പോസ്റ്റിട്ടതിന് അസമില്‍ ബി.ജെ.പി ഐ.ടി സെല്‍ അംഗത്തെ അറസ്റ്റ് ചെയ്തു. ബി.ജെ.പിയുമായി ബന്ധമുള്ള മറ്റു രണ്ടുപേരെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ചു വരുത്തിയിട്ടുമുണ്ട്.

നിതു ബോറ എന്ന പ്രാദേശിക നേതാവിനെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് സുപ്രണ്ട് സ്വപ്‌നീല്‍ ദേക പറഞ്ഞു. ഇയാള്‍ ഒരു സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ആദിവാസി വനിതയെ ഇതര സമുദായത്തില്‍പ്പെട്ടയാള്‍ ബലാത്സംഗം ചെയ്തുവെന്ന് വ്യാജ പോസ്റ്റിട്ടതിനും വര്‍ഗീയ പരാമര്‍ശനം നടത്തിയതിനുമാണ് മറ്റ് രണ്ടുപേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.