രജ്ദീപ് സര്‍ദേശായിക്കെതിരെ ബി.ജെ.പി നേതാവിന്റെ ട്വിറ്റര്‍ പോള്‍; നടപടിയെടുക്കണമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ
national news
രജ്ദീപ് സര്‍ദേശായിക്കെതിരെ ബി.ജെ.പി നേതാവിന്റെ ട്വിറ്റര്‍ പോള്‍; നടപടിയെടുക്കണമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th December 2019, 5:23 pm

ബി.ജെ.പിയുടെ വിവരസാങ്കേതിക സെല്ലിന്റെ ചുമതലയുള്ള അമിത് മാളവ്യക്ക് താക്കീത് നല്‍കി എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ. മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി ഐ.എസിന്റെ (ഇസലാമിക് സ്റ്റേറ്റ്) പി.ആര്‍ വര്‍ക്ക് ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് മാളവ്യ പോസ്റ്റ് ചെയ്ത ട്വീറ്റിനെതിരെയാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ രംഗത്തുവന്നത്.

തന്റെ ട്വീറ്റിന് പോള്‍ ചെയ്യാന്‍ മാളവ്യ ആവശ്യപ്പെട്ടിരുന്നു. ആളുകള്‍ പോള്‍ ചെയ്തുവെന്ന് പറയുന്ന കണക്കും മാളവ്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാളവ്യ പറഞ്ഞത് സര്‍ദേശായിയുടെ രാജ്യസ്‌നേഹത്തെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പറഞ്ഞു.

മാളവ്യയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്തു വരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ട്വിറ്റര്‍ പോള്‍ മാളവ്യ പിന്‍വലിക്കണമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തില്‍ രജ്ദീപ് സര്‍ദേശായി ഇട്ട ട്വീറ്റിന് പിന്നാലെയാണ് അമിത് മാളവ്യ രംഗത്തു വന്നത്.

 

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധറാലികളില്‍ ദേശീയ പതാകയും മഹാത്മാഗാന്ധിയുടെ ചിത്രവുമാണ് കാണാന്‍ കഴിഞ്ഞതെന്നും എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന റാലികളില്‍ കാവിക്കൊടിയാണ് കാണാന്‍ കഴിയുന്നതെന്നുമാണ് സര്‍ദേശായി നേരത്തേ ട്വീറ്റ് ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചിലര്‍ പ്രതിഷേധങ്ങളില്‍ സാങ്കല്‍പ്പികമായി മഹാത്മാഗാന്ധിയുടെ ചിത്രവും ദേശീയപതാകയും കാണുന്നുണ്ടെന്ന് മാളവ്യ മറുപടിയായി പറഞ്ഞു. ഇസ്‌ലാമിക മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടുള്ള ജാഥകള്‍ പൊതുമുതലും ക്ഷേത്രങ്ങളും നശിപ്പിക്കുന്നു എന്നും മാളവ്യ ട്വീറ്റ് ചെയ്തു.