ന്യൂദല്‍ഹി: ശനിയാഴ്ച ലോക്‌സഭയില്‍ എല്ലാ എം.പിമാരും നിര്‍ബന്ധമായും എത്തണമെന്ന് ബി.ജെ.പി. എം.പിമാര്‍ക്ക് പാര്‍ട്ടി മൂന്ന് വരിയുള്ള വിപ്പ് പുറപ്പെടുവിച്ചു.
‘എല്ലാ എം.പിമാരും 10 മണി മുതല്‍ ലോക്‌സഭയില്‍ മുഴുവന്‍ സമയവും ഉണ്ടായിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കാര്‍ നിലപാടുകളെ പിന്തുണയ്ക്കണം’, നോട്ടീസില്‍ പറയുന്നു.
ലോക്‌സഭയില്‍ ശനിയാഴ്ച നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കാനുണ്ടെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നു.
ചൈനീസ് അതിര്‍ത്തികളിലെ സൈന്യത്തെ പിന്‍വലിച്ചതും കര്‍ഷക സമരവും പ്രതിപക്ഷം സഭയില്‍ ആയുധമാക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: BJP issues whip to its MPs, says important business to be discussed in LS tomorrow