ന്യൂദല്‍ഹി: എം.പിമാര്‍ക്ക് വീണ്ടും വിപ്പ് പുറപ്പെടുവിച്ച് ബി.ജെ.പി. ചൊവ്വാഴ്ച അതിപ്രധാനമായ ചില കാര്യങ്ങള്‍ സംഭവിക്കുമെന്നും എല്ലാം എം.പിമാരും സഭയില്‍ ഹാജരാകണമെന്നും ചീഫ് വിപ്പ് രാകേഷ് സിംഗ് പുറപ്പെടുവിച്ച വിപ്പില്‍ പറയുന്നു.
പ്രധാനപ്പെട്ട കാര്യമാണെന്നും സര്‍ക്കാറിനൊപ്പം നില്‍ക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു. ചൊവ്വാഴ്ച ധനബില്ലിന്മേലുള്ള ചര്‍ച്ചയാണ് പ്രധാന അജണ്ട.
ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ധനബില്‍ ബുധനാഴ്ച പാസാക്കിയിരുന്നു. ലോക്സഭ വെബ്സൈറ്റിലെ വിവരമനുസരിച്ച് രാജ്യസഭ പാസാക്കിയ ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍ ചൊവ്വാഴ്ച പാസാക്കും.
നേരത്തെ തിങ്കളാഴ്ച എല്ലാവരും ഹാജരാണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ചയും ബി.ജെ.പി വിപ്പ് പുറപ്പെടുവിച്ചിരുന്നു.
ജമ്മുകശ്മീര്‍ അപ്രോപ്രിയേഷന്‍ ബില്‍, പുതുച്ചേരി അപ്രോപ്രിയേഷന്‍ ബില്‍, ദല്‍ഹിയില്‍ ലെഫ്. ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്ന എന്‍.സി.ടി ബില്‍ എന്നിവ തിങ്കളാഴ്ച പാസാക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: BJP Issues Whip, Asks All Members to Be Present in LS Tomorrow for ‘Very Important Business’