സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ സഭയിലുണ്ടാകണം; എം.പിമാര്‍ക്ക് വിപ്പ് പുറപ്പെടുവിച്ച് ബി.ജെ.പി
farmers protest
സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ സഭയിലുണ്ടാകണം; എം.പിമാര്‍ക്ക് വിപ്പ് പുറപ്പെടുവിച്ച് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th February 2021, 10:06 pm

ന്യൂദല്‍ഹി: കര്‍ഷക സമരം കൂടുതല്‍ കരുത്താര്‍ജ്ജിക്കവെ എല്ലാ എം.പിമാരും നാളെ പാര്‍ലമെന്റില്‍ എത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി വിപ്പ് പുറപ്പെടുവിച്ചു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മൂന്ന് വരിയുള്ള വിപ്പില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ എല്ലാ എം.പിമാരും ബുധനാഴ്ച മുഴുവന്‍ സമയവും പാര്‍ലമെന്റില്‍ ഉണ്ടാകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം ഇന്ന് രാജ്യസഭയില്‍ കര്‍ഷകസമരത്തെ അധിക്ഷേപിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചത്. കര്‍ഷകര്‍ എന്തിനാണ് സമരം ചെയ്യുന്നതെന്നും ഈ സമരം അവസാനിപ്പിക്കണമെന്നും മോദി സഭയില്‍ പറഞ്ഞു.

കര്‍ഷക സമരത്തെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നു, എന്നാല്‍ സമരത്തിന്റെ കാരണം ആരും പറയുന്നില്ലെന്നാണ് മോദി സഭയില്‍ വാദിച്ചത്. കര്‍ഷകരെ വിശ്വാസത്തില്‍ എടുത്താണ് നിയമം പാസാക്കിയതെന്നും നിയമം ചെറുകിട കര്‍ഷകര്‍ വഞ്ചിക്കപ്പെടാതിരിക്കാനാണെന്നും മോദി അവകാശപ്പെട്ടു.

കാര്‍ഷിക പരിഷകരണത്തെക്കുറിച്ച് വാതോരാതെ പറയുകയും പരിഷ്‌കരണം വേണമെന്നതില്‍ യോജിക്കുകയും ചെയ്തിട്ട് പിന്നീട് കണ്ട യൂ ടേണ്‍ ഞെട്ടിപ്പിക്കുന്നതാണെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യം പാശ്ചാത്യ സംവിധാനമല്ലെന്നും ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ജനാധിപത്യമാണ് എന്നും മോദി അവകാശപ്പെട്ടു.

മോദിയുടെ ഈ പരാമര്‍ശത്തിനെതിരെ കര്‍ഷക സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ചയും രംഗത്തെത്തിയിരുന്നു. കര്‍ഷകരെ അപമാനിക്കരുതെന്നും സമരം ചെയ്തവര്‍ തന്നെയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP issues 3-line whip to MPs asking them to be present tomorrow