| Tuesday, 27th March 2018, 5:07 pm

'രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടിയാണ് ബി.ജെ.പി'; ബി.ജെ.പി വിരുദ്ധ സഖ്യത്തിനായി മമത ദല്‍ഹിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ബി.ജെ.പിയേക്കാള്‍ വലിയ വര്‍ഗീയ പാര്‍ട്ടിയില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി. ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെ ഏകീകരണം ലക്ഷ്യമിട്ട് തലസ്ഥാനത്തെത്തിയ മമത രൂക്ഷമായ ഭാഷയിലാണ് ബി.ജെ.പിയെ വിമര്‍ശിച്ചത്.

എന്‍.സി.പി നേതാവ് ശരത് പവാറുമായി ഇന്ന് ചര്‍ച്ച നടത്തുന്ന മമത, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകീകരണം ആവശ്യപ്പെട്ട് ശരത് പവാറാണ് ദല്‍ഹിയില്‍ കൂടിക്കാഴ്ച സംഘടിപ്പിച്ചത്. നേരത്തെ സോണിയയും സമാനരീതിയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കായി അത്താഴ വിരുന്ന് സംഘടിപ്പിച്ചിരുന്നു.


Also Read:  ഇത് ബി.ജെ.പി തന്ന സമ്മാനം, ഇതുകൊണ്ട് തുടങ്ങും കോണ്‍ഗ്രസിന്റെ പ്രചാരണം: അമിത് ഷായെ ട്രോളി രാഹുലിന്റെ ട്വീറ്റ്


സമാജ് വാദി പാര്‍ട്ടിയും സി.പി.ഐ.എമ്മും എന്‍.സി.പിയുമടക്കം 19 പാര്‍ട്ടികളാണ് അന്ന് സോണിയ സംഘടിപ്പിച്ച അത്താഴവിരുന്നില്‍ പങ്കെടുത്തിരുന്നത്. മമതാ ബാനര്‍ജിയ്ക്കുപകരം സുധീപ് ബന്ധോപാധ്യായ ആയിരുന്നു തൃണമൂലിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

അതേസമയം മമതയുടെ ദല്‍ഹി സന്ദര്‍ശനത്തെ വ്യാഥാപ്രയത്‌നം എന്നായിരുന്നു പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി പദം കിട്ടുമെന്ന് കരുതിയുള്ള മമതയുടെ പ്രകടനം മാത്രമാണിതെന്നായിരുന്നു ദിലീപ് ഘോഷിന്റെ പരിഹാസം.


Also Read:  ‘ഒരു കേന്ദ്രമന്ത്രിക്ക് ചേര്‍ന്നതല്ല ഈ ബിക്കിനി പരാമര്‍ശം’; കണ്ണന്താനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്‍


അതേസമയം കഴിഞ്ഞ നാലുമാസമായി മമതാ ബാനര്‍ജി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ശിവസേന. എ.എ.പി, ഡി.എം.കെ, ടി.ഡി.പി നേതാക്കളുമായി മമത ഇതിനോടകം ചര്‍ച്ച നടത്തിയിട്ടുണ്ട്.

Watch This Video:

Latest Stories

We use cookies to give you the best possible experience. Learn more